KeralaLatestThiruvananthapuram

മുഖ്യമന്ത്രിക്ക് ഇന്ന് വിവാഹ വാര്‍ഷികം

“Manju”

മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കമലയുടെയും 42-ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍ എന്ന അടിക്കുറിപ്പോടെ ഭാര്യക്കൊപ്പമുള്ള ചിത്രം പിണറായി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും പത്നിക്കും ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. വിവാഹ വാര്‍ഷിക ദിനത്തില്‍ പിണറായിയുടെ ക്ഷണക്കത്തും സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നുണ്ട്.

1979 സെപ്തംബര്‍ രണ്ടിനാണ് തലശ്ശേരി ടൗണ്‍ ഹാളില്‍ വച്ചായിരുന്നു വടകര ഒഞ്ചിയം തൈക്കണ്ടി സ്വദേശിനിയായ കമലയും പിണറായിയുമായുള്ള വിവാഹം. തലശ്ശേരിയിലെ സെന്‍റ്. ജോസഫ്‌സ് സൂകൂളിലെ അധ്യാപികയായിരുന്നു കമല. കൂത്തുപറമ്പ് എം.എല്‍.എയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ആയിരുന്നു അന്ന് പിണറായി വിജയന്‍.

Related Articles

Back to top button