IndiaLatest

ആന്ധ്ര മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെ തിരുപ്പതി സന്ദര്‍ശനം വിവാദമാകുന്നു…..

“Manju”

രജിലേഷ് കെ.എം.

ഹൈദാരാബാദ്: ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ ബന്ധുവും മുന്‍എംപിയുമായ വൈ ബി സുബ്ബറെഡ്ഡി ലോക്കഡൗണ്‍ കാലത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം തിരുമല തിരുപ്പതി ക്ഷേത്ര ദര്‍ശനം നടത്തിയത് വിവാദമാകുന്നു. തിരുമല തിരുപ്പതി ദേസവസ്ഥാനം ബോര്‍ഡ് ചെയര്‍മാന്‍ കൂടിയാണ് സുബ്ബറെഡ്ഡി…….

ലോക്കഡൗണിന്റെ ഭാഗമായി ആരാധനാലയങ്ങള്‍ അടച്ചിടണമെന്ന ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് നിലനില്‍ക്കെയാണിത്‌. ദര്‍ശനം നടത്തിയതിന്റെ ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

ലോക്ക്ഡൗണ്‍ തുടങ്ങിയതു മുതല്‍ വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. പകരം പുരോഹിതര്‍ക്ക്‌ മാത്രം ശ്രീകോവിലില്‍ പ്രവേശിക്കാമെന്ന തരത്തിലാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നിരുന്നത്…….

തിരുപ്പതി ദേവസ്വം ബോര്‍ഡ് ചെയര്‍മാനായ സുബ്ബറെഡ്ഡി ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അമ്മാവനാണ്.ജന്‍മദിനാഘോഷത്തോടനുബന്ധിച്ച് റെഡ്ഡി വെള്ളിയാഴ്ച ക്ഷേത്രത്തില്‍ എത്തുകയും അദ്ദേഹവും കുടുംബാംഗങ്ങളും പ്രാര്‍ഥനക്കായി ശ്രീകോവിലില്‍ കടന്നതും വലിയ വിമര്‍ശനത്തിനാണ് വഴിവെച്ചിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടിയായ തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) ജനറല്‍ സെക്രട്ടറി നര ലോകേഷ് സംഭവത്തില്‍ കടുത്ത വിമര്‍ശനം ട്വിറ്ററില്‍ കുറിച്ചിരുന്നു. “കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാല്‍ സാധാരണക്കാരന് ഈശ്വര ദര്‍ശനം നടത്താന്‍ കഴിയുന്നില്ല. എന്നാല്‍ വൈ എസ് രാജശേഖര റെഡ്ഡിയുടെ ബന്ധുക്കള്‍ക്കും കുടുംബത്തിനും പിറന്നാളാഘോഷത്തിനായി ക്ഷേത്രത്തിന്റെ വാതിലുകള്‍ എങ്ങനെ തുറന്നുവെന്നത് ദുരൂഹമാണ് . അദ്ദേഹം ബോര്‍ഡ് ചെയര്‍മാന്‍ മാത്രമല്ല മുഖ്യമന്ത്രിയുടെ അമ്മാവനുമാണ്. അതിനാല്‍ അദ്ദേഹത്തെ തടയാന്‍ ആര്‍ക്കാണ് കഴിയുക”, എന്നാണ് നരലോകേഷ് ട്വിറ്ററില്‍ കുറിച്ചത്…….

Related Articles

Leave a Reply

Back to top button