InternationalLatestSports

പാരലിമ്ബിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഐഎഎസ് ഓഫീസര്‍- സുഹാസ് യതിരാജ്

“Manju”

ടോക്യേ: പാരലിമ്ബിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഐ എ എസ് ഓഫിസറായി സുഹാസ് യതിരാജ്. പുരുഷ വിഭാഗം ബാഡ്മിന്റണ്‍ എസ് എല്‍ 4 വിഭാഗത്തില്‍ ഇന്‍ഡ്യയുടെ സുഹാസ് യതിരാജിന് വെള്ളി. ഞായറാഴ്ച നടന്ന ഫൈനലില്‍ ടോപ് സീഡായ ഫ്രാന്‍സിന്റെ ലൂകാസ് മസൂറിനോട് 21-15, 17-21, 15-21നായിരുന്നു യതിരാജിന്റെ തോല്‍വി.
ഇതോടെ ടോക്യോ പാരലിമ്ബിക്‌സിലെ ഇന്‍ഡ്യയുടെ 18-ാം മെഡല്‍നേട്ടമാണിത്. ജന്മനാ ഒരു കാലിന് സ്വാധീനകുറവുണ്ടായിട്ടും ശാരീരിക പരിമിതികള്‍ വെല്ലുവിളിയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് നോയ്ഡ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് കൂടിയായ 38കാരന്‍. അങ്ങനെ ഗൗതംബുദ്ധ നഗര്‍ (നോയ്ഡ) ജില്ല മജിസ്‌ട്രേറ്റായ സുഹാസ് പാരലിമ്ബിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഐ എ എസ് ഓഫിസറായി.
2 തവണ ലോകജേതാവായ ഫ്രന്‍ജ് എതിരാളിയോട് 62 മിനിറ്റ് സമയം ധീരമായി പോരാടിയാണ് സുഹാസ് യതിരാജ് അടിയറവ് പറഞ്ഞത്. യൂറോപ്യന്‍ ചാമ്ബ്യന്‍ഷിപില്‍ 3 തവണ സ്വര്‍ണം നേടിയ മസൂറിനെതിരെ ഗ്രൂപ് ഘട്ടത്തിലും തോറ്റിരുന്നുങ്കെിലും ഫൈനലില്‍ യതിരാജ് അസാമാന്യ പ്രകടനമാണ് പുറത്തെടുത്തത്. ഇന്‍ഡോനേഷ്യയുടെ ഫ്രെഡി സെറ്റിയാവനിനെയായിരുന്നു സെമിയില്‍ തോല്‍പിച്ചത്.
2017 ബി ഡബ്ല്യു എഫ് ടര്‍കിഷ് ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപിന്റെ പുരുഷ വിഭാഗം സിംഗിള്‍സിലും ഡബിള്‍സിലും സുഹാസ് സ്വര്‍ണം നേടിയിരുന്നു. 2016 ഏഷ്യ ചാമ്ബ്യന്‍ഷിപില്‍ സ്വര്‍ണവും 2018 ഏഷ്യന്‍ പാരഗെയിംസില്‍ വെങ്കലവും സ്വന്തമാക്കി.
ശാരീരിക വെല്ലുവിളിയില്‍ തളരാതെയാണ് സുഹാസ് ബാഡ്മിന്റണ്‍ കോര്‍ടിലെ ഓരോ സര്‍വും ഓരോ സ്മാഷും എതിരേറ്റത്. 2007ലെ ഉത്തര്‍പ്രദേശ് കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥനായ യതിരാജ് നിലവില്‍ ഗൗതംബുദ്ധ നഗര്‍ ജില്ല മജിസ്‌ട്രേറ്റാണ്. 1983ല്‍ കര്‍ണാടകയിലെ ഹസനില്‍ ഒരു സര്‍കാര്‍ ഉദ്യോഗസ്ഥന്റെ മകനായാണ് സുഹാസ് യതിരാജ് ജനിച്ചത്.
കംപ്യൂടര്‍ സയന്‍സില്‍ എന്‍ജിനീയറിങ് ബിരുദം നേടിയ ശേഷമാണ് സിവില്‍ സെര്‍വീസിലെത്തിയത്. 2016ല്‍ ഉത്തര്‍പ്രദേശ് സര്‍കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ യഷ് ഭാരതി പുരസ്‌കാരവും നേടി. 2019ലെ മിസിസ് യുപി ജേതാവായ റിതുവാണ് ഭാര്യ. 5 വയസുകാരി സാന്‍വി, 2 വയസുകാരന്‍ വിവാന്‍ എന്നിവര്‍ മക്കളാണ്.

Related Articles

Back to top button