InternationalLatest

ലുക്കിമിയ ബാധിച്ച നാല് വയസുകാരി സ്‌റ്റെം സെല്‍ ദാതാവിനെ തേടുന്നു

“Manju”

ലണ്ടന്‍: ഇല്‍ഫോര്‍ഡില്‍ താമസിക്കുന്ന ലുക്കിമിയ ബാധിച്ച നാല് വയസുകാരി ഈഷ സ്‌റ്റെം സെല്‍ ദാനം ചെയ്യാനുള്ള ആളെ തേടുന്നു. നഴ്‌സറിയില്‍ പൊയ്‌ക്കൊണ്ടിരുന്ന കുഞ്ഞിന് ലുക്കിമിയ സ്ഥിരീകരിച്ചയുടന്‍ തന്നെ രോഗം മൂര്‍ച്ഛിക്കയായിരുന്നു.
ഈഷ നാടെശ്വരന്‍ ലണ്ടനിലെ ഗ്രേറ്റ് ഓര്‍മോണ്ട് സ്ട്രീറ്റ് ആശുപത്രിയില്‍ പതിനഞ്ച് ആഴ്ചകള്‍ ചികിത്സയില്‍ കഴിഞ്ഞു. രണ്ട് തവണ കീമോതെറാപ്പി നടത്തി പരാജയപ്പെടുകയും ചെയ്തു. ഇപ്പോള്‍ ബോണ്‍മാരോ സംഭാവന ചെയ്യാന്‍ സമ്മതമുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കയാണ്. ഏഷ്യയില്‍ നിന്ന് വന്നവരുടെ സഹായമാണ് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നത്. കാരണം മറ്റുള്ളവര്‍ കൊടുക്കുന്ന സ്റ്റെം സെല്‍ കുട്ടിയുടേതുമായി പൊരുത്തപ്പെട്ടു പോകാന്‍ സാദ്ധ്യത വളരെ കുറവാണ്.
വെറും മൂന്ന് ആഴ്ച മാത്രമാണ് സമ്മതമുള്ളവരുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സമയമുള്ളതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.സൗത്ത് ഏഷ്യയില്‍ നിന്ന് വന്നവരുമായെ ഈഷയുടെ സ്റ്റെം സെല്‍ പൊരുത്തപ്പെട്ടു പോവുകയുള്ളുവെന്നു ശ്രീലങ്കയില്‍ നിന്ന് വന്ന അച്ഛന്‍ റീഷും ‘അമ്മ കവിതയും പറയുന്നു. ദയവായി തങ്ങളുടെ ഈഷയെ രക്ഷിക്കാന്‍ ബോണ്‍മരോ സംഭാവന ചെയ്യണമെന്നും അതിന് പേര് രജിസ്റ്റര്‍ ചെയ്യണമെന്നും അച്ഛനമ്മമാര്‍ അഭ്യര്‍ത്ഥിക്കുന്നു.

Related Articles

Back to top button