KeralaLatest

കോവിഡ് വ്യാപനം ; തമിഴ്നാട്ടില്‍ ‍ കര്‍ശന നിയന്ത്രണം

“Manju”

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ മുതല്‍ തമിഴ്നാട് നിയന്ത്രണം ശക്തമാക്കുന്നു. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കോ രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുത്തവര്‍ക്കോ മാത്രമാണ് നാളെ മുതല്‍ തമിഴ്നാട്ടിലേക്ക് പ്രവേശനം അനുവദിയ്ക്കുക.

യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടത്. രണ്ട് ഡോസ് വാക്സിന്‍ എടുത്ത് 14 ദിവസം പൂര്‍ത്തിയായവര്‍ക്കാണ് ഇളവ്. വാക്സിന്‍ സ്വീകരിച്ച യാത്രക്കാര്‍ ഈ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതിയാകും. ഇതിന് മുന്നോടിയായി വാളയാര്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം മുതല്‍ തമിഴ്നാട് പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. തമിഴ്നാടിന് പുറമെ കേരളവും നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. ഇ-പാസെടുത്തവരെ മാത്രമേ കേരളത്തിലേക്ക് കടത്തിവിടുന്നുള്ളു. ചരക്കുവാഹനങ്ങള്‍ക്ക് മാത്രമാണ് ഇളവുള്ളതെന്ന് അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button