Thrissur

കൊവിഡ് ചികിത്സയിൽ വീഴ്ച ; സ്വകാര്യ ആശുപത്രി പൂട്ടി

“Manju”

തൃശൂർ : കൊറോണ ചികിത്സയിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രി പൂട്ടി. വല്ലച്ചിറയിലെ ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രിയാണ് അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയത്‌. നിലവിൽ ആശുപത്രിയിൽ കഴിയുന്ന ഒൻപത് രോ​ഗികളെ സർക്കാർ ആശുപത്രികളിലേയ്ക്ക് മാറ്റും.

കൊറോണ ചികിത്സയ്ക്ക് മതിയായ സൗകര്യമില്ലാതയാണ് ആശുപത്രി പ്രവർത്തിപ്പിച്ചത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് പേരാണ് ആശുപത്രിയിൽ കൊറോണ ബാധിച്ച് മരിച്ചത്. എന്നാല്‍ ഈ മരണങ്ങള്‍ കൃത്യമായി ആശുപത്രി റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് ആരോ​ഗ്യവകുപ്പ് പറയുന്നു. മരിച്ച രോ​ഗികളുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ ആശുപത്രിയിൽ ഡിഎംഒ മിന്നൽ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് ആശുപത്രി അടച്ച് പൂട്ടാൻ നിർദ്ദേശം നൽകിയത്‌.

Related Articles

Back to top button