InternationalLatest

കാബൂളിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ തിങ്കളാഴ്ച

“Manju”

ഇസ്ലാമാബാദ്: ഇസ്ലാമാബാദില്‍ നിന്നും കാബൂളിലേയ്ക്കുള്ള പാകിസ്താന്‍ ഇന്‍്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്‍റെ വിമാന സെര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് എ എഫ് പി വക്താവ്. അഫ്ഗാന്‍ താലിബാന്‍റെ നിയന്ത്രണത്തിലായതിന് ശേഷം വിമാന സെര്‍വീസ് പുനരാരംഭിക്കുന്ന ആദ്യ രാജ്യമാണ് പാകിസ്താന്‍. ആഗസ്ത് 30ന് യുഎസ് സൈന്യത്തിന്‍റെ പിന്മാറ്റം പൂര്‍ത്തിയാകുന്നതിന് മുന്നോടിയായി നടന്ന ഒഴിപ്പിക്കലില്‍ കാബുള്‍ എയര്‍പോര്‍ടിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. 120,000 പേരാണ് ദിവസങ്ങള്‍ക്കകം കാബുള്‍ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്നത്. ഖത്തറിന്‍റെ സഹായത്തോടെ വ്യോമഗതാഗതം പുനരാരംഭിക്കാനുള്ള നീക്കത്തിലാണ് താലിബാന്‍. വ്യോമഗതാഗതം ആരംഭിക്കാനുള്ള ഏല്ലാ സാങ്കേതിക വശങ്ങളും ശരിയായതായി തങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചുവെന്ന് പിഐ എ വക്താവ് അബ്ദുല്ല ഹഫിസ് ഖാന്‍ എ എഫ് പിയോട് പറഞ്ഞു. സെപ്റ്റംബര്‍ 13ന് ഞങ്ങളുടെ ആദ്യ വിമാനം ഇസ്ലാമാബാദില്‍ നിന്ന് കാബൂളിലേയ്ക്ക് പറക്കുമെന്നും ഖാന്‍ വ്യക്തമാക്കി.

Related Articles

Back to top button