KeralaLatestPathanamthitta

ശബരിമലയിൽ ഗ്യാസ് ഉപയോഗിച്ചുള്ള പാചകത്തിനും പ്ലാസ്റ്റിക്കിനും നിരോധനം

“Manju”

ശ്രീജ.എസ്

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് വഴിയോരത്ത് ഗ്യാസ് ഉപയോഗിച്ചുളള പാചകത്തിനും പ്ലാസ്റ്റിക്കിനും നിരോധനം ഏര്‍പ്പെടുത്തി. പത്തനംതിട്ട മുതല്‍ പമ്പ വരെയുള്ള വഴിയോരങ്ങള്‍, നിലയ്ക്കല്‍ ബേസ് ക്യാമ്പി പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വാഹനങ്ങളുടെ സമീപം ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച്‌ പാചകം ചെയ്യുന്നത് 2005-ലെ ദുരന്തനിവാരണ നിയമപ്രകാരമാണ് നിരോധിച്ചത്.

ഇത് സംബന്ധിച്ച മുന്നറിയിപ്പ്
ബോര്‍ഡുകള്‍ വിവിധ ഭാഷകളില്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളും വനം വകുപ്പും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ചേര്‍ന്ന് സ്ഥാപിക്കണമെന്നും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

Related Articles

Back to top button