IndiaLatest

ആദ്യ ഹെറിറ്റേജ് ട്രെയിൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത

“Manju”

വഡോദര ; ഗുജറാത്തിലെ ആദ്യ ഹെറിറ്റേജ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. കെവാദിയയില്‍ നിന്ന് അഹമ്മദാബാദിലേക്കാണ് പുതിയ ഹെറിറ്റേജ് ട്രെയിൻ. പഴയ കാലത്തെ ആവി എഞ്ചിൻ മാതൃകയിലാണ് പൈതൃക തീവണ്ടിയുടെ എഞ്ചിൻ നിര്‍മ്മിച്ചിരിക്കുന്നത് . അതുകൊണ്ട് തന്നെ യാത്രക്കാര്‍ക്ക് നാരോ ഗേജ് ട്രെയിനില്‍ യാത്ര ചെയ്ത അനുഭവമാകും ഉണ്ടാകുക.

3 മാസത്തെ പ്രയത്നത്തിനൊടുവിലാണ് ആവി എഞ്ചിൻ പോലെ ഇലക്‌ട്രിക് എൻജിൻ ഒരുക്കിയിരിക്കുന്നത്. ഈ ട്രെയിനിന് 4 കോച്ചുകളും 100 കിലോമീറ്റര്‍ വേഗതയും 144 യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുമുണ്ട്. ട്രെയിനിനുള്ളില്‍ നിര്‍മ്മിച്ച എസി റസ്റ്റോറന്റില്‍ 28 യാത്രക്കാര്‍ക്ക് ഒരുമിച്ച്‌ ഭക്ഷണം കഴിക്കാം. തേക്ക് തടിയില്‍ ഒരുക്കിയിരിക്കുന്ന റാക്കുകളും ടേബിളുകളുമാണ് ട്രെയിനുള്ളില്‍ ഉള്ളത്.

ബ്രാൻഡഡ് ഉയര്‍ന്ന നിലവാരമുള്ള ഫിറ്റിംഗുകളുള്ള FRP മോഡുലാര്‍ ടോയ്‌ലറ്റ് , GPS അധിഷ്ഠിത പബ്ലിക് അഡ്രസ് ആൻഡ് പാസഞ്ചര്‍ ഇൻഫര്‍മേഷൻ സിസ്റ്റം എന്നിവയും ഈ പൈതൃക ട്രെയിനിന്റെ പ്രത്യേകതകളാണ്.

Related Articles

Back to top button