LatestSports

ട്വന്റി 20 ലോകകപ്പില്‍ വിരാട് കോഹ്ലിയെ ഒഴിവാക്കിയേക്കും; കടുത്ത തീരുമാനത്തിന് ബിസിസിഐ

“Manju”

ഡല്‍ഹി: ജൂണില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ നിര്‍ണായക തീരുമാനങ്ങള്‍ക്ക് ബിസിസിഐ. സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ ടീമിലെ സ്ഥാനം സംബന്ധിച്ചാണ് ബിസിസിഐയില്‍ ചര്‍ച്ച. ട്വന്റി 20 ലോകകപ്പില്‍ രോഹിത് ശര്‍മ്മയുണ്ടാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ വിരാട് കോഹ്ലി ഈ ടീമില്‍ കളിക്കുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്.

2022ലെ ട്വന്റി 20 ലോകകപ്പിന് ശേഷം രോഹിത്, കോഹ്ലി എന്നിവരെ കുട്ടിക്രിക്കറ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 2024 ജനുവരിയിലാണ് ഇരുതാരങ്ങളും ട്വന്റി 20 ക്രിക്കറ്റിലേക്ക് തിരിച്ചുവന്നത്. ഏകദിന ലോകകപ്പിലെ ആക്രമണ ബാറ്റിംഗ് വഴി ട്വന്റി 20 ക്രിക്കറ്റിന് താന്‍ അനുയോജ്യനെന്ന് രോഹിത് തെളിയിച്ചിരുന്നു. എന്നാല്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ കോഹ്ലി ക്രീസില്‍ സമയം ചിലവഴിച്ച് ടീമിനെ മികച്ച സ്‌കോറിലേക്ക് എത്തിക്കാനാണ് ശ്രമിച്ചത്. ഇത്തരമൊരു താരത്തെ ട്വന്റി 20 ക്രിക്കറ്റില്‍ ആവശ്യമില്ലെന്നാണ് സിലക്ടര്‍മാരുടെ വിലയിരുത്തല്‍.

 

Related Articles

Back to top button