LatestThiruvananthapuram

മാണിക്കല്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ വാക്സിനേഷന്‍ പഞ്ചായത്തായി

“Manju”

വെഞ്ഞാറമ്മൂട് : മാണിക്കല്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ വാക്സിനേഷന്‍ പഞ്ചായത്തായി. പതിനെട്ട് വയസ്സ് പൂര്‍ത്തിയായ, പഞ്ചായത്തിലെ സന്നദ്ധരായ എല്ലാവര്‍ക്കും ഒരു ഡോസ് കോവിഡ് വാക്സിന് നല്‍കി, സമ്പൂര്‍ണ്ണ വാക്സിനേഷന്‍ പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിച്ചിരിക്കുകയാണ്. സമ്പൂര്‍ണ്ണ വാക്സിനേഷന്‍ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എസ് ലേഖകുമാരി അദ്ധ്യക്ഷത വഹിച്ചു.
സമ്പൂര്‍ണ്ണ വാക്സിനേഷനായി പ്രയത്നിച്ച ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു. മാണിക്കല്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ഹീര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷീലകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.സജീവ്, ടി നന്ദു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം. അനില്‍കുമാര്‍, കെ.സുരേഷ് കുമാര്‍., ആര്‍.സഹീറത്ത് ബീവി, പഞ്ചായത്ത് ജനപ്രതിനിധികള്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ്, സെക്രട്ടറി ജി.എന്‍.ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button