IndiaLatest

വനിതാ ക്രിക്കറ്റ്‌ ലോകകപ്പ്‌ നാളെ മുതല്‍

“Manju”

വനിതാ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിന്റെ പന്ത്രണ്ടാംപതിപ്പിന്‌ നാളെ ന്യൂസിലന്‍ഡില്‍ തുടക്കമാകും. ഇന്ത്യയടക്കം എട്ട്‌ ടീമുകളാണ്‌ പങ്കെടുക്കുക. കഴിഞ്ഞവര്‍ഷം നടക്കേണ്ട ലോകകപ്പ്‌ കൊവിഡ്‌ മൂലം മാറ്റിയതാണ്‌. മാര്‍ച്ച്‌ 30, 31 തീയതികളില്‍ സെമിയും ഏപ്രില്‍ മൂന്നിന്‌ ഫൈനലും നടക്കും. വെള്ളി രാവിലെ ആറരയ്‌ക്ക്‌ ന്യൂസിലന്‍ഡും വെസ്‌റ്റിന്‍ഡീസും തമ്മിലാണ്‌ ഉദ്‌ഘാടന മത്സരം.

ഇന്ത്യ ഞായറാഴ്‌ച പാകിസ്ഥാനെ നേരിടും. ഓസ്‌ട്രേലിയ ആറുതവണ ജേതാക്കളായപ്പോള്‍ ഇംഗ്ലണ്ട്‌ നാലുതവണ ലോകകപ്പ്‌ നേടി. ഒരിക്കല്‍ ന്യൂസിലന്‍ഡും. ഇന്ത്യ രണ്ടുതവണ റണ്ണറപ്പായി. 2005ല്‍ ഓസ്‌ട്രേലിയയോടും കഴിഞ്ഞതവണ (2017) ഇംഗ്ലണ്ടിനോടും ഫൈനലില്‍ തോറ്റു. ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്‌ മിതാലി രാജാണ്‌. രണ്ട്‌ സന്നാഹ മത്സരത്തിലും ഇന്ത്യ ജയിച്ചു. വിന്‍ഡീസിനെ 81 റണ്ണിനും ദക്ഷിണാഫ്രിക്കയെ രണ്ട്‌ റണ്ണിനും തോല്‍പിച്ചു.

Related Articles

Back to top button