IndiaLatest

പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

“Manju”

പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഏറെനീണ്ട ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവിലാണ് ചരണ്‍ജിത്ത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. അവസാന നിമിഷം വരെ സുഖ് ജിന്തര്‍ സിംഗ് രണ്‍ധാവയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടതെങ്കിലും ഹൈക്കമാന്റ് ഇടപെടലിനെ തുടര്‍ന്നാണ് ചരണ്‍ജിത് സിംഗ് ചന്നിയേ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. പഞ്ചാബിലെ ആദ്യത്തെ ദളിത്‌ മുഖ്യമന്ത്രി ആണ് ചരണ്‍ജിത് സിംഗ് ചന്നി.

ചാംകൗര്‍ സാഹിബ് നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് 58കാരനായ ചരണ്‍ജിത്ത് സിങ് ചന്നി. പഞ്ചാബ് ജനസംഖ്യയുടെ മൂന്നില്‍ ഒന്ന് വരുന്ന ദളിത് വിഭാഗത്തില്‍പ്പെട്ട ചന്നി പഞ്ചാബിന്റെ ചരിത്രത്തിലെ ആദ്യത്തെ ദളിത് മുഖ്യമന്ത്രി കൂടിയാണ്.
മൂന്ന് തവണ എം.എല്‍.എ ആയിട്ടുള്ള ചന്നി പഞ്ചാബ് നിയമസഭയുടെ പ്രതിപക്ഷ നേതാവായും ടൂറിസം, സാങ്കേതിക വിദ്യാഭ്യാസം- വ്യാവസായിക പരിശീലനം വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Related Articles

Back to top button