IndiaLatest

മദ്രാസ് ഐ ഐ ടി കോവിഡ് ക്ലസ്റ്ററായി മാറുന്നു

“Manju”

 

തമിഴ്നാട് : ഐ‌ഐ‌ടി-മദ്രാസ് കാമ്ബസ് ഒരു താല്‍‌ക്കാലിക ലോക്ക്ഡൌണിന് വിധേയമാക്കിയതിന് പിന്നാലെ 79 വിദ്യാര്‍ത്ഥികള്‍, സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. നിലവില്‍ സ്ഥാപനത്തിലെ ആകെ രോഗികളുടെ എണ്ണം 183 ആയി. ഡിസംബര്‍ 7 മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതിന് ശേഷം ചെന്നൈയില്‍ ഉയര്‍ന്നുവന്ന ഏറ്റവും വലിയ ക്ലസ്റ്ററുകളില്‍ ഒന്നാണിത്. സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ സ്ഥാപനം പരാജയപ്പെട്ടുവെന്ന് തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ പറഞ്ഞു.

Related Articles

Back to top button