LatestThiruvananthapuram

കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് ഇ-ഓട്ടോറിക്ഷ

“Manju”

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ ഇ ഓട്ടോറിക്ഷ ഫീഡര്‍ സര്‍വീസിനായി സര്‍ക്കാര്‍ 1500 ഓട്ടോറിക്ഷകള്‍ വാങ്ങാനൊരുങ്ങുന്നു. ഓരോ പ്രദേശത്തു നിന്നും യാത്രക്കാരെ കയറ്റി കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിക്കുന്നതും ബസില്‍ നിന്ന് ഇറങ്ങുന്നവരെ തിരികെ വീടുകളില്‍ എത്തിക്കുന്നതുമാണ് പദ്ധതി. യാത്രക്കാര്‍ക്കു പണം ലാഭിക്കാന്‍ ഇത് ഷെയര്‍ ഓട്ടോ സംവിധാനമാക്കും.

ആദ്യം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 30 ഇ ഓട്ടോ വീതം പരീക്ഷണാര്‍ഥം പുറത്തിറക്കും. ഇതിനു ശേഷം 500 ഇ ഓട്ടോകള്‍ വീതം ഈ 3 നഗരങ്ങളിലുമെത്തിക്കാനാണു തീരുമാനം. യാത്രക്കാര്‍ക്കു പ്രീപെയ്ഡ് കാര്‍ഡ് ഉപയോഗിച്ച്‌ ബസ്, ഓട്ടോ ടിക്കറ്റെടുക്കാം. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കു ബസ് ടിക്കറ്റെടുക്കുന്നവര്‍ക്ക് അവിടെ ഇറങ്ങിയ ശേഷം നഗരത്തില്‍ പോകേണ്ട സ്ഥലം കൂടി പറഞ്ഞ് മുന്‍കൂട്ടി ഓട്ടോ ടിക്കറ്റെടുക്കാം.

ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങുമ്പോള്‍ ഓട്ടോറിക്ഷ കാത്തുനില്‍ക്കുന്നുണ്ടാകും. കേരള ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് കോര്‍പറേഷനാണ് (കെടിഡിഎഫ്‌സി) ഓട്ടോറിക്ഷകള്‍ വാങ്ങുന്നത്. ഇവിടെ നിന്ന് ആര്‍ക്കും വാങ്ങാം. വായ്പയും സബ്‌സിഡിയും കെടിഡിഎഫ്‌സി നല്‍കും. ഇമൊബിലിറ്റി പദ്ധതിക്കായി ബജറ്റില്‍ വകയിരുത്തിയ 11 കോടിയില്‍ നിന്ന്, ഓട്ടോ വാങ്ങുന്നവര്‍ക്കു സബ്‌സിഡി നല്‍കും.

Related Articles

Back to top button