IndiaLatest

ന​ദി​ക​ളെ മാ​ലി​ന്യ​മു​ക്ത​മാ​ക്ക​ണം ; പ്ര​ധാ​ന​മ​ന്ത്രി

“Manju”

ന്യൂ​ഡ​ല്‍​ഹി: രാജ്യത്തെ ന​ദി​ക​ളെ മാ​ലി​ന്യ ​മു​ക്ത​മാ​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ദി​ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട​ത് ന​മ്മു​ടെ ക​ര്‍​ത്ത​വ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂണ്ടിക്കാട്ടി . മ​ന്‍​കി​ബാ​ത് പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

“സെ​പ്റ്റം​ബ​ര്‍ മാ​സം സു​പ്ര​ധാ​ന മാ​സ​മാ​ണ്. ലോ​ക ന​ദി ദി​നം വ​രു​ന്ന മാ​സ​മാ​ണ​ത്. നി​സ്വാ​ര്‍​ഥ​മാ​യി ന​മു​ക്ക് വെ​ള്ളം ന​ല്‍​കു​ന്ന ന​മ്മു​ടെ ന​ദി​ക​ളു​ടെ സം​ഭാ​വ​ന​ക​ള്‍ ഓ​ര്‍​ക്കാ​ന്‍ ഒ​രു ദി​വ​സം”- പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ന് ലോ​കം ‘ന​ദി ദി​നം’ ആ​ഘോ​ഷി​ക്കു​ന്നു. വ​ര്‍​ഷ​ത്തി​ല്‍ ഒ​രി​ക്ക​ലെ​ങ്കി​ലും “ന​ദി ഉ​ത്സ​വം’ ആ​ഘോ​ഷി​ക്കാ​ന്‍ ഈ ​അ​വ​സ​ര​ത്തി​ല്‍ രാ​ജ്യ​ത്തെ എ​ല്ലാ ജ​ന​ങ്ങ​ളോ​ടും ആ​ഹ്വാ​നം ചെ​യ്യു​ക​യാ​ണ്.

ശു​ചി​ത്വ​ത്തി​ന്റെ വ​ക്താ​വാ​യി​രു​ന്നു മ​ഹാ​ത്മാ ഗാ​ന്ധി. അ​ദ്ദേ​ഹം ശു​ചി​ത്വ​ത്തെ ബ​ഹു​ജ​ന പ്ര​സ്ഥാ​ന​മാ​ക്കി, സ്വാ​ത​ന്ത്ര്യ സ്വ​പ്ന​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി- മോ​ദി കൂട്ടിച്ചേര്‍ത്തു .

Related Articles

Back to top button