IndiaLatest

ആധാര്‍ ഒതന്റിക്കേഷന് 22 സ്ഥാപനങ്ങള്‍ക്ക് അനുമതി

“Manju”

ആധാര്‍ ഒതന്റിക്കേഷന് 22 സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി കേന്ദ്ര ധനമന്ത്രാലയം. ആമസോണ്‍ പേ, ആദിത്യ ബിര്‍ള ഹൗസിംഗ് ഫിനാന്‍സ്, ഹീറോ ഫിന്‍കോര്‍പ് ഉള്‍പ്പെടെ 22 സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കാണ് ഉപയോക്താക്കളുടെ ആധാര്‍ ഉപയോഗിക്കാന്‍ കേന്ദ്ര ധന മന്ത്രാലയം അനുമതി നല്‍കിയത്.

ഈ സ്ഥാപനങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ ഉപയോക്താക്കളെ തിരിച്ചറിയുന്നതിനായി ആധാര്‍ ഉപയോഗിക്കാവുന്നതാണ്. കഴിഞ്ഞദിവസമാണ് അനുമതി നല്‍കിക്കൊണ്ട് കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കിയത്.

Related Articles

Back to top button