IndiaLatest

വൈറലായി ഒരമ്മക്കരുതൽ

“Manju”

ഓർക്കാപ്പുറത്ത് മതിൽ പൊളിഞ്ഞുവീണു. കുഞ്ഞിനെ സുരക്ഷിതയാക്കിയ അമ്മയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്‌. ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. അതില്‍ ‘ഈ ലോകത്തിന് അമ്മമാരെ ആവശ്യമുണ്ട്’ എന്നാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
വീഡിയോയില്‍ ഒരു അമ്മയും കുഞ്ഞും ഒരു ചുമരിനടുത്ത് ഇരിക്കുന്നത് കാണാം. എന്നാല്‍, പെട്ടെന്ന് ആ അമ്മ ചുമരിലേക്ക് നോക്കുകയാണ്. അത് വീഴുന്നതാണ് അമ്മ കാണുന്നത്. എന്നാല്‍, പെട്ടെന്ന് തന്നെ ആ അമ്മ തന്‍റെ കുഞ്ഞിനെ പൊത്തിപ്പിടിച്ച് പരിക്കേല്‍ക്കാതെ സൂക്ഷിക്കുന്നത് കാണാം. പിന്നീട്, ആ മതില്‍ അമ്മയുടെ ദേഹത്തേക്ക് വീഴുകയാണ്. അപ്പോഴും അമ്മ കുട്ടിയെ സുരക്ഷിതമാക്കി നിര്‍ത്തിയിരിക്കുകയാണ്.
പെട്ടെന്ന് അച്ഛനെത്തി കുട്ടിയെ എടുത്ത് പോകുന്നു. പിന്നീട്, അമ്മ ആ പൊട്ടിപ്പൊളിഞ്ഞ ഇഷ്ടിക്കക്കഷ്ണങ്ങള്‍ക്കിടയില്‍ നിന്നും പുറത്ത് കടക്കുന്നത് കാണാം. വലിയ പരിക്കേറ്റിട്ടില്ല എന്നാണ് വീഡിയോയില്‍ നിന്നും മനസിലാവുന്നത്. നിരവധി പേരാണ് വീഡിയോ കണ്ടതും ഷെയര്‍ ചെയ്തതും.

Related Articles

Back to top button