IndiaLatest

രാജകുമാരി സഹപാഠിയെ വിവാഹം കഴിക്കുന്നതിനോട് ജനങ്ങള്‍ക്ക് എതിര്‍പ്പ്

“Manju”

ടോക്യോ: ജപ്പാനിലെ മുന്‍ ഭരണാധികാരി അകിഹിതോയുടെ ചെറുമകള്‍ മകോ രാജകുമാരി തനിക്ക് അര്‍ഹമായിട്ടുള്ള 13.5 ലക്ഷം അമേരിക്കന്‍ ഡോളര്‍ പൊതുജന രോക്ഷത്തെ തുടര്‍ന്ന് വേണ്ടെന്ന് വച്ചു. തന്റെ സഹപാഠിയായിരുന്ന കെയ് കൊമുറോയെ വിവാഹം ചെയ്യുന്നതിന് വേണ്ടി മകോ രാജകുമാരി തന്റെ രാജകീയ പദവി വേണ്ടെന്ന് വച്ചിരുന്നു. ജപ്പാന്‍ പാരമ്പര്യം അനുസരിച്ച്‌ രാജകുടുംബാംഗങ്ങളായ സ്ത്രീകള്‍ക്ക് സാധാരണക്കാരെ വിവാഹം ചെയ്യണമെങ്കില്‍ അവരുടെ രാജകീയ പദവി ഉപേക്ഷിക്കേണ്ടതായി വരും. ഇത്തരത്തില്‍ പദവി ഉപേക്ഷിക്കുന്നവര്‍ക്ക് അവരുടെ തുടര്‍ന്നുള്ള ജീവിതത്തിനു വേണ്ടി 150 മില്ല്യണ്‍ യെന്‍ (ഏകദേശം 13.5 ലക്ഷം അമേരിക്കന്‍ ഡോളര്‍) ഒറ്റത്തവണയായി കൊട്ടാരത്തില്‍ നിന്ന് നല്‍കും. മകോ രാജകുമാരിക്കും ഇങ്ങനെ ലഭിക്കുമായിരുന്ന തുകയാണ് ഇപ്പോള്‍ വേണ്ടെന്ന് വച്ചിരിക്കുന്നത്.
രാജകുമാരി വിവാഹം ചെയ്യാന്‍ പോകുന്ന കെയ് കൊമുറോ അത്ര ജനസമ്മതനായ വ്യക്തിയല്ല. അടുത്തിടക്ക് കൊമൂറോ പോണിടെയ്ല്‍ സ്റ്റൈലില്‍ മുടി വളര്‍ത്തിയ ഫോട്ടോ ജപ്പാനില്‍ വൈറലായിരുന്നു. രാജകുമാരിയെ വിവാഹം ചെയ്യാന്‍ പോകുന്ന വ്യക്തി ഇത്തരത്തില്‍ പെരുമാറുന്നത് ശരിയല്ലെന്ന രീതിയില്‍ നിരവധി വിമര്‍ശനങ്ങള്‍ കൊമുറോയ്ക്കെതിരെ ഉയര്‍ന്നിരുന്നു. കൊമുറോയ്ക്ക് പിന്തുണ നല്‍കാനെന്ന പേരിലാണ് മകോ രാജകുമാരി തനിക്ക് ലഭിക്കുമായിരുന്ന പണം വേണ്ടെന്ന് വയ്ക്കാന്‍ തീരുമാനിച്ചത്.

Related Articles

Back to top button