IndiaLatest

മഹാരാഷ്ട്രയില്‍ കോവിഡ് വൈറസ് അതിരൂക്ഷം

“Manju”

സിന്ധുമോള്‍ ആര്‍

 

ഡല്‍ഹി: മഹാരാഷ്ട്രയില്‍ കൊവിഡ് മരണം പതിനായിരം കടന്നു. ഇന്നലെ 223 മരണം കൂടി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 10,116. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം നടന്നത് മഹാരാഷ്ട്രയിലാണ്. പതിനായിരം മരണം കടക്കുന്ന ഏക സംസ്ഥാനം. മഹാരാഷ്ട്രയില്‍ ഇതാദ്യമായി പ്രതിദിന രോഗികളുടെ എണ്ണം എട്ടായിരവും കടന്നു. ഇന്നലെ 8139 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതോടെ ആകെ കേസുകള്‍ 2.46 ലക്ഷം കടന്നു.-ഡല്‍ഹിയില്‍ 1781 പുതിയ രോഗികളും 34 മരണവും. ആകെ കേസുകള്‍ 1.10 ലക്ഷം പിന്നിട്ടു.ഗുജറാത്തില്‍ 872 പുതിയ രോഗികള്‍.

Related Articles

Back to top button