IndiaLatest

പോത്ത് കയറു പൊട്ടിച്ചോടി ; നഗരം മുള്‍മുനയില്‍

“Manju”

വിരണ്ടോടിയ പോത്ത് നാട് വിറപ്പിച്ചു
പറവൂര്‍:  കയറു പൊട്ടിച്ചോടിയ പോത്ത് മണിക്കൂറുകളോളം പറവൂര്‍ നഗരത്തെ ആശങ്കയിലാഴ്ത്തി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്. കെട്ടിയിട്ടിരുന്ന കയര്‍ പൊട്ടിച്ച്‌ മുന്‍സിപ്പല്‍ കവലയില്‍ എത്തിയ ആദം പ്ലാസ ഷോപ്പിങ് കോംപ്ലക്‌സിന് സമീപത്ത് പോത്ത് യാത്രക്കാരെയും കച്ചവടക്കാരെയും ഭീതിയിലാഴ്ത്തുകയായിരുന്നു. എസ്‌ കെ ഹാര്‍ഡ്വേഴ്‌സ് എന്ന സ്ഥാപനത്തിലേക്ക് ഓടിക്കയറി കടയുടമയുടെ ഭാര്യയെ തള്ളിവീഴ്ത്തി പരിക്കേല്‍പ്പിക്കുകയും ചെയ്‌തു.

അതേസമയം റോഡിലിറങ്ങിയ പോത്ത് ഇരുചക്ര വാഹനങ്ങളെ മറിച്ചിട്ടു. കഷ്ടിച്ചാണ് യാത്രക്കാര്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടത്. മണിക്കൂറുകളോളം പോത്ത് നഗരത്തെ ഭീതിയിലാഴ്ത്തി. നാട്ടുകാര്‍ തളയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ആരുടേതാണ് പോത്തെന്നും എവിടെനിന്നാണ് വന്നതെന്നും ആര്‍ക്കും ഒരു പിടിയുമുണ്ടായിരുന്നില്ല.

മാഞ്ഞാലി ഭാഗത്തുനിന്നാണ് പോത്ത് കെട്ടുപൊട്ടിച്ച്‌ വന്നതെന്നാണ് പരിസരത്തുള്ളവരുടെ സംശയം. പൊലീസിനും പോത്തിനെ സംബന്ധിച്ച്‌ വിവരമൊന്നും ലഭിച്ചിട്ടില്ല. വ്യാപാര സ്ഥാപനങ്ങള്‍ക്കും യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഏറെ നേരമാണ് പോത്ത് പൊല്ലാപ്പുണ്ടാക്കിയത്.

Related Articles

Back to top button