IndiaKeralaLatest

മുന്‍ എം.പി. അമര്‍സിന്‍ഹ് വസന്തറാവു പാട്ടീല്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു.

“Manju”

പോത്തന്‍കോട് (തിരുവനന്തപുരം): കര്‍ണ്ണാടകയിലെ ബെല്‍ഗാം ജില്ലയില്‍ നിന്നുള്ള മുന്‍ പാര്‍ലമെന്റ് അംഗവും ബി.ജെ.പി.നേതാവും, വിദ്യാഭ്യാസ വിചകക്ഷണനുമായ അമര്‍സിന്‍ഹ് വസന്തറാവു പാട്ടീല്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു. ഞായറാഴ്ച രാത്രി ആശ്രമത്തിലെത്തിയ അദ്ദേഹം ആശ്രമം ജനറല്‍ സെക്രട്ടറിയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. ഇന്ന് (13-05-2024) ആശ്രമത്തിലെത്തിയ മുന്‍ എം.പി.യെ ആശ്രമം പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിച്ചു. പ്രാര്‍ത്ഥനാലയത്തില്‍ ഉച്ചയ്ക്ക് 12 ന്റെ ആരാധന കൈക്കൊണ്ട അദ്ദേഹം പര്‍ണശാല, സഹകരണ മന്ദിരം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തുകയും, ആശ്രമത്തിലെ സന്ന്യാസി സംഘവുമായും മറ്റ് ചുമതലക്കാരുമായും കൂടിക്കാഴ്ച നടത്തി. ഹെല്‍ത്ത് കെയര്‍ സോണില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം വൈകിട്ട് തിരിക്കും.

ബെൽഗാമിൽ നിന്ന് 13-ാം ലോക്‌സഭയില്‍ അംഗവുമായ അമര്‍ സിന്‍ഹ് പാട്ടീല്‍ 15-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിലും റണ്ണർ അപ്പ് ആയിരുന്നു. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം ബെൽഗാം ജില്ലാ ജില്ലാ പരിഷത്ത് പ്രസിഡൻ്റായിരുന്നു.

Related Articles

Back to top button