IndiaLatest

അഞ്ജാത ശബ്ദം കേള്‍ക്കുന്ന വീട് സന്ദര്‍ശിച്ച് മന്ത്രി എ.കെ ശശീന്ദ്രന്‍

“Manju”

കോഴിക്കോട്:  പോലൂരില്‍ അഞ്ജാത ശബ്ദം കേള്‍ക്കുന്ന വീട് സന്ദര്‍ശിച്ച് മന്ത്രി എ.കെ ശശീന്ദ്രന്‍. ആവശ്യമായ നടപടികള്‍ അതിവേഗം സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. രാത്രിയില്‍ അയല്‍വീടിനെയാണ് രണ്ട് ദിവസമായി കുടുംബാംഗങ്ങള്‍ ആശ്രയിക്കുന്നത്.
രാവിലെ എട്ടരയോടെയാണ് മന്ത്രി എ.കെ ശശീന്ദ്രന്‍ പോലൂരിലെ വീട്ടിലെത്തിയത്. വീടിനുള്ളില്‍ നിന്ന് അ‍ഞ്ജാത ശബ്ദം കേള്‍ക്കുന്നതിനെ കുറിച്ചന്വേഷിക്കാന്‍ ദേശീയ ദുരന്തിനിവാരണ സേനയുടെ സഹായം തേടുമെന്ന് മന്ത്രി പറഞ്ഞു. സംഭവം റവന്യൂ മന്ത്രിയുടെ ശ്രദ്ധയിലെത്തിക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ ഉറപ്പ് നല്‍കി
ജിയോളജി വകുപ്പ് കഴിഞ്ഞ ദിവസം വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. അഞ്ജാത പ്രതിഭാസം തുടരുന്നതിനാല്‍ കഴിഞ്ഞ രണ്ട് ദിവസമായി അയല്‍വീട്ടിലാണ് വീട്ടുകാര്‍ ഉറങ്ങുന്നത്.
രണ്ടാഴ്ച്ച മുന്‍പാണ് വീട്ടിനുള്ളില്‍ നിന്ന മുഴക്കത്തോടെയുള്ള ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയത്. ആദ്യം രാത്രിയില്‍ മാത്രമായിരുന്നെങ്കിലും ഇപ്പോള്‍ പതിനഞ്ച് മിനിറ്റ് കുടൂമ്പോള്‍ മുഴക്കം കേള്‍ക്കുന്നുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു. വീട് പൂര്‍ണമായി ഉപേക്ഷിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് കുടുംബം.

Related Articles

Back to top button