KeralaLatestThiruvananthapuram
ക്വാറന്റീന് കേന്ദ്രത്തില്‍നിന്ന് ചാടിപ്പോയ ഒരാള്‍ക്കെതിരെ കേസെടുത്തു
സിന്ധുമോള്‍ ആര്
തിരുവനന്തപുരം: നഗരത്തിലെ സര്‍ക്കാര്‍ ക്വാറന്റീന് കേന്ദ്രത്തില്‍നിന്ന് ചാടിപ്പോയ ഒരാള്‍ക്കെതിരെ കേസെടുത്തു. നേമം സ്വദേശിയായ 50 വയസ്സുകാരനാണ് വെള്ളയാണി കാര്‍ഷിക കോളജ് വിമണ്‍സ് ഹോസ്റ്റലില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ക്വാറന്റീന് കേന്ദ്രത്തില്‍നിന്ന് മുങ്ങിയത്. കോവിഡ് പോസിറ്റിവായ ഒരാളുടെ പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതുകൊണ്ടാണ് ഇയാളെ ക്വാറന്റീന് കേന്ദ്രത്തിലാക്കിയത്. അധികൃതര്‍ നല്കിയ പരാതിയെതുടര്‍ന്ന് തിരുവല്ലം പൊലീസ് നേമം എസ്റ്റേറ്റ് വാര്‍ഡിലെ വീട്ടില്‍നിന്ന് ഇയാളെ പിടികൂടി.