Thiruvananthapuram

കടലാക്രമണം നേരിടാൻ ജിപ്സം ബ്ലോക്കുമായി ടൈറ്റാനിയം

“Manju”

തിരുവനന്തപുരം: തീരദേശ മേഖലയിലുള്ളവരെ സംബന്ധിച്ച് എക്കാലത്തെയും വലിയ ആശങ്കയാണ് കടലാക്രമണം. എല്ലാ വർഷവുമുണ്ടാകുന്ന കടലാക്രമണത്തിൽ നിരവധി വീടുകളാണ് തകരുന്നത്. ഈ ഘട്ടത്തിൽ കൂടിയാണ് കടലാക്രമണത്തെ ഫലപ്രദമായി തടയാനുള്ള മാർഗത്തിലേക്ക് ട്രാവൻകൂർ ടൈറ്റാനിയം ചുവടുവെച്ചത്.

കടൽ ഭിത്തി, ജിയോ ബാഗ് എന്നിവയെക്കാളും കുറഞ്ഞ ചെലവിൽ കടൽ ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ ജിപ്സം ബ്ലോക്കിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 46% റെഡ് ജിപ്സത്തോടൊപ്പം 18% സിമന്റും 36 % മണലും ചേർത്താണ് ജിപ്സം ബ്ലോക്ക് രൂപപ്പെടുത്തിയത്.

50 കിലോയുടെ ഒരു ജിപ്സം ബ്ലോക്ക്‌ നിർമിക്കാൻ 200 രൂപ മാത്രമാണ് ചെലവ് വരുക. ട്രാവൻകൂർ ടൈറ്റാനിയത്തിൽ വച്ച് ഒരു വർഷത്തിലേറെ നീണ്ട പരീക്ഷണങ്ങൾക്കൊടുവിലാണ് ജിപ്സം ബ്ലോക്ക് നിർമ്മിച്ചെടുത്തത്. ജിപ്സം ബ്ലോക്കിൻ്റെ പരീക്ഷണം കടലാക്രമണം രൂക്ഷമായ വെട്ടുകാട് വച്ച് വിജയകരമായി പൂർത്തിയാക്കി.

ഈ മാസം ആറാം തീയതി സ്ഥാപിച്ച ജിപ്സം ബ്ലോക്കുകൾ രണ്ട് ദിവസങ്ങൾക്കു ശേഷം എടുത്തുമാറ്റി പരിശോധിച്ചപ്പോൾ കേടുപാടുകൾ കണ്ടെത്തിയില്ല. ജിപ്സം ബ്ലോക്കിന്റെ ഉപയോഗങ്ങളെ കുറിച്ച് പഠിക്കാൻ ഫിഷറീസ് വകുപ്പ്, കോസ്റ്റൽ ഡെവലപ്മെന്റ് അതോറിറ്റി, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് എന്നിവിടങ്ങളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. വിശദമായ പ്രോജക്ട് റിപ്പോർട്ട് വിദഗ്ധസമിതി സർക്കാരിന് കൈമാറിയ ശേഷം തുടർ നടപടികൾ ഉണ്ടാകും.

Related Articles

Back to top button