InternationalLatest

ഐപിഎല്‍; രണ്ട് മത്സരങ്ങള്‍ ഒരേ സമയം

“Manju”

ദുബായ്: ഐപിഎല്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന രണ്ട് മത്സരങ്ങള്‍ ഒരേ സമയം നടത്തുമെന്ന് ഗവേണിംഗ് കൗണ്‍സില്‍. അവസാന ദിവസത്തെ രണ്ട് ലീഗ് സ്റ്റേജ് മത്സരങ്ങളും ഇന്ത്യന്‍ സമയം രാത്രി 7.30നാവും നടക്കുക. ഒക്ടോബര്‍ എട്ടിനാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങള്‍.

പ്ലേ ഓഫ് ക്വാളിഫിക്കേഷനില്‍ ഒരു ടീമിന് ഏതെങ്കിലും തരത്തിലുള്ള മുന്‍തൂക്കം ലഭിക്കാതിരിക്കാനാണ് തീരുമാനം. സാധാരണയായി ഇന്ത്യന്‍ സമയം വൈകിട്ട് 3.30, രാത്രി 7.30 എന്നീ സമയങ്ങളിലാണ് മത്സരങ്ങള്‍ നടക്കാറുള്ളത്.

Related Articles

Back to top button