India

തമിഴ്‌നാട് ഫോറസ്റ്റ് ക്യാമ്പിലെ 28 ആനകൾക്ക് കൊവിഡ്

“Manju”

ചെന്നൈ : തമിഴ്‌നാട്ടിലെ മുതുമല ഫോറസ്റ്റ് ക്യാമ്പിലെ ആനകൾക്ക് കൊറോണ സ്ഥിരീകരിച്ചു. മൃഗശാലയിലെ 28ഓളം ആനകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ഇവിടുത്തെ 2 നും 60 നും ഇടയിൽ പ്രായമുള്ള എല്ലാ ആനകളെയും ആന്റിജൻ ടെസ്റ്റിന് വിധേയമാക്കിയെന്നും ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ ആഴ്ച്ച തമിഴ്‌നാട്ടിലെ വണ്ടലൂർ മൃഗശാലയിൽ പെൺ സിംഹം കൊറോണ ബാധിച്ച് മരിക്കുകയും 9 സിംഹങ്ങൾക്കു കൊറോണ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 9 വയസ്സുള്ള നീലായെന്ന പെൺ സിംഹമാണ് ചത്തത്. തുടർന്നാണ് ആനകളെ പരിശോധനക്ക് വിധേയരാക്കിയത്. ആനകളെ ചരിച്ച് കിടത്തിയതിനുശേഷം തുമ്പിക്കൈയിലൂടെയും വായിലൂടെയും വരുന്ന സ്രവമാണ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്.

ആനകൾക്ക് പുറമെ ക്യാമ്പിലെ 26 പശുക്കളുടേയും 2 പശുക്കുട്ടികളുടേയും സാംപിളുകൾ കൂടി കൊറോണ ടെസ്റ്റിന് അയച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ ഇസത്‌നഗറിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിലേക്കാണ് സാംപിളുകൾ അയച്ചത്. മൃഗങ്ങളെ പരിപാലിയ്ക്കുന്ന രോഗലക്ഷണങ്ങളില്ലാത്ത മനുഷ്യരിൽ നിന്നാവാം അവയ്ക്ക് രോഗം ബാധിച്ചതെന്നാണ് വിലയിരുത്തൽ.

മൃഗങ്ങൾക്കിടയിൽ മൂക്കൊലിപ്പ്, ചുമ, വിശപ്പ് കുറവ് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായിരുന്നു. ഫോറസ്റ്റ് ക്യാമ്പിലെ 52 ആന പാപ്പാന്മാർക്കും 27 സഹായികൾക്കും കൊറോണ വാക്‌സിൻ നൽകിയെന്നും ക്യാമ്പിലെ അധികൃതർ അറിയിച്ചു. നേരത്തെ ഉത്തർപ്രദേശിലേയും, രാജസ്ഥാനിലേയും, ഹൈദരാബാദിലേയും സിംഹങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.

Related Articles

Back to top button