IndiaLatest

മാരുതി സുസുക്കിയുടെ ഏറ്റവും വലിയ പ്ലാന്റ് ഹരിയാനയില്‍

“Manju”

മാരുതി സുസുക്കിയുടെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ പ്ലാന്റ് ഹരിയാനയില്‍ നിര്‍മ്മിക്കും. പ്ലാന്റ് നിര്‍മ്മാണത്തിനായി 11,000 കോടി രൂപയുടെ നിക്ഷേപമാണ് മാരുതി നടത്തുന്നത്. ഏതാണ്ട് 800 ഏക്കറിലാണ് പ്ലാന്റ് നിര്‍മ്മിക്കുന്നത്.
നിലവില്‍ ഗുരുഗ്രാമിലുളള പ്ലാന്റില്‍ ഗതാഗത പ്രശ്നം ഉള്ളതിനാല്‍ 2018ലാണ് പുതിയ പ്ലാന്റ് നിര്‍മ്മാണത്തെക്കുറിച്ച്‌ കമ്പനി ആലോചിച്ചത്. പ്രതിവര്‍ഷം 10 ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് ഹരിയാനയില്‍ നിര്‍മ്മിക്കുക.

ഹരിയാനയില്‍ പുതിയ പ്ലാന്റ് വരുന്നതോടെ ഗുരുഗ്രാമില്‍ ഉള്ള ഉല്‍പാദനം കുറയ്ക്കാനാണ് കമ്പനി തീരുമാനിക്കുന്നത്.
ഗുരുഗ്രാമില്‍ 8.8 ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയാണുള്ളത്. കൂടാതെ, മനേസശ്വറില്‍ സ്ഥിതിചെയ്യുന്ന ഫാക്ടറിയില്‍ 7 ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയും.

Related Articles

Back to top button