LatestThiruvananthapuram

ലോക ബഹിരാകാശ വാരാഘോഷം ഇന്ന് മുതല്‍

“Manju”

തിരുവനന്തപുരം: ലോകബഹിരാകാശ വാരാചരണം ഇന്നുമുതല്‍ ആരംഭിക്കും. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ തിരുവനന്തപുരത്തെ ഇസ്രോ(ഐ.എസ്.ആര്‍.ഒ)യില്‍ നടക്കുന്ന ചടങ്ങുകള്‍ ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ് ഉദ്ഘാടനം ചെയ്യും. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍, ഐ.എസ്.ആര്‍.ഒ ഇനേര്‍ഷ്യന്‍ സിസ്റ്റംസ് യൂണിറ്റ് എന്നിവര്‍ സംയുക്തമായിട്ടാണ് നടത്തുന്നത്. വി.എസ്.എസ്.സി മേധാവി എസ്. സോമനാഥ് അദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ ശാസ്ത്രജ്ഞരായ ഡോ.വി.നാരായണന്‍, ഡോ.ഡി സാം ദയാലാ ദേവ്, ഡോ. ബിജു ജേക്കബ് എന്നിവര്‍ ആശംസകള്‍ നേരും.
ബഹിരാകാശത്തെ സത്രീ സാന്നിദ്ധ്യം എന്നതാണ് ഇത്തവണത്തെ വാരാചരണത്തിലെ പ്രതിപാദ്യവിഷയം. ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ ഫെഡറേഷന്റെ പ്രസിഡന്റും ഇന്റര്‍നാഷണല്‍ സ്‌പേസ് യൂണിവേഴ്‌സിറ്റി പ്രസിഡഡന്റും ജര്‍മ്മന്‍ ശാസ്ത്രജ്ഞനുമായ പ്രൊഫ. പാസ്‌കാള്‍ ഇറേന്‍ ഫ്രറന്റ് മുഖ്യപ്രഭാഷണം നടത്തും.

ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി ചിത്രരചന, ക്വിസ്, പ്രസംഗ മത്സരം, ആസ്‌ട്രോ ഫോട്ടോഗ്രഫി, സ്‌പേസ് ഹാബിറ്റാറ്റ് എന്നീ മത്സരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ബഹിരാകാശ ശാസ്ത്രത്തെ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കാന്‍ സ്റ്റുഡന്റ് ഔട്ട്‌റീച്ച്‌ പ്രോഗ്രാം, പൊതുജനങ്ങള്‍ക്കായി വെര്‍ച്വല്‍ ഓപ്പണ്‍ ഹൗസ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഇസ്രോ അറിയിച്ചു.

Related Articles

Back to top button