KeralaLatestThiruvananthapuram

വാമനപുരം പഞ്ചായത്തിൽ ലോക്ക് ഡൗണിൻ്റെ മറവിൽ വൻ അഴിമതി

“Manju”

ജ്യോതിനാഥ് കെ പി

വാമനപുരം : വാമനപുരം പഞ്ചായത്ത് ഓഫീസ് ആവശ്യങ്ങൾക്ക് വേണ്ടി ഒരു വാഹനം ടെണ്ടർ നടപടികളിൽ തിരിമറി നടത്തി ഭരണകക്ഷിയിലെ ഒരു ജന പ്രതിനിധിയുടെ ഭർത്താവിന് നൽകി ഈ അഴിമതിക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദേവദാസ്, കോൺഗ്രസ് വാർഡ് മെമ്പർ രാജീവ് പി നായർ ജീവനക്കാർ എന്നിവരുടെ ഒത്തുകളിക്കെതിരെ ബി.ജെ.പി. വാമനപുരം പഞ്ചായത്ത് കമ്മിറ്റി പ്രതിക്ഷേധ ധർണ്ണ നടത്തി.

ബി.ജെ.പി.പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ച ധർണ്ണ ബി.ജെ.പി. മണ്ഡലം പ്രസിഡൻ്റ് എസ്.ആര്‍. രജികുമാർ ഉത്ഘാടനം ചെയ്തു, ജനപ്രതിനിധികളായ ദീപു ആനച്ചൽ, ജയകുമാർ വാഴ്‌വേലിക്കോണം,ഷൈജു, വിവേക്,വിദ്യാധരൻ എന്നിവർ സംസാരിച്ചു.

Related Articles

Back to top button