KeralaLatestPalakkad

ചക്രവാതച്ചുഴി: മണ്ണിടിച്ചിലിൽ ഗതാഗതം തടസ്സപ്പെട്ടു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും മണ്ണിടിച്ചിൽ. രണ്ടിടത്തും റോഡ് ഗതാഗതം പൂർണമായും തടസപ്പെട്ടു. അട്ടപ്പാടിയിലെ കാരറഗൂളിക്കടവ് റോഡിലേക്കാണ് മണ്ണിടിഞ്ഞുവീണത്.
നാട്ടുകാർ എത്തി മണ്ണ് നീക്കുകയാണ്. നെല്ലിയാമ്പതിയിൽ കുണ്ടറചോലയ്‌ക്ക് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ശക്തമായ കാറ്റിലും മഴയിലുമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ആളപായമൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം പാലക്കാട് ജില്ലയിൽ കനത്ത മഴയാണ് പെയ്യുന്നത്. ഇന്ന് ജില്ലയിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലും, അറബിക്കടലിലും ചക്രവാത ചുഴി രൂപം കൊണ്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.
ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കിയിരുന്നു. ഇടുക്കിയിൽ നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു.

Related Articles

Back to top button