IndiaLatest

കൊവാക്‌സിന്‍ ; ഡബ്ല്യൂ എച്ച്‌ ഒ തീരുമാനം ഇന്ന്

“Manju”

ഡല്‍ഹി; കൊവാക്‌സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്നറിയാം. ഉച്ചയ്ക്കുശേഷം ലോകാരോഗ്യ സംഘടനാ വിദഗ്ധ സമിതി യോഗം ചേരും. കൊവാക്‌സിന്റെ ഒന്നുമുതല്‍ മൂന്നുവരെയുള്ള പരീക്ഷണങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കും. വിദഗ്ധ സമിതി നിലപാട് അനുകൂലമായാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൊവാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി ലഭിക്കും.

കൊവാക്സിന്റെ രോഗപ്രതിരോധന ശേഷി, ഫലപ്രാപ്തി, സുരക്ഷ എന്നിവ പരിശോധിച്ചാണ് അനുമതി നല്‍കുന്നത്. അനുമതി ലഭിച്ചാല്‍ പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ഏറെ ഗുണകരമാകും. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധ സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 77.8ശതമാനമാണ് കൊവാക്സിന്റെ ഫലപ്രാപ്തി.
നമ്യാ

Related Articles

Back to top button