IndiaLatest

ശരീരത്തിന്റെ മെറ്റബോളിസം നിലനിര്‍ത്താന്‍

“Manju”

ഏതൊരാളുടെ ശരീരവും ആരോഗ്യപരമായി തുടരാന്‍ ശരീരത്തിലെ മെറ്റബോളിസം മികച്ച രീതിയില്‍ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.
മെറ്റബോളിസം കൃത്യമായി നടന്നില്ലെങ്കില്‍ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും തുടക്കമാകും. അതിനാല്‍ തന്നെ മെറ്റാബോളിസം ലെവല്‍ നല്ല രീതിയില്‍ നിലനിര്‍ത്താനുള്ള കാര്യങ്ങള്‍ ജീവിതശൈലിയില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. മെറ്റബോളിസം ഇല്ലാതാക്കുന്ന നല്ലതല്ലാത്ത ശീലങ്ങള്‍ ഇന്നുതന്നെ ഉപേക്ഷിക്കാനും ശ്രമിക്കാം. അത്തരത്തില്‍ നാം ചെയ്യുന്ന തെറ്റായ ശീലങ്ങള്‍ അറിഞ്ഞ് തന്നെ ഒഴിവാക്കാം.
➤ വളരെ കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുന്നത്
ഒരാള്‍ക്ക് ശരീരത്തിനും അധ്വാനത്തിനും അനുസരിച്ചുള്ള കലോറി അടങ്ങിയ ഭക്ഷണങ്ങള്‍ ഓരോ സമയത്തും ലഭിക്കണം. എന്നാല്‍ ചിലര്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അത്രയും ഭക്ഷണം കഴിക്കാന്‍ മടികാണിക്കാറുണ്ട്. ഭക്ഷണത്തിന്റെ അളവ് മാത്രമല്ല, പോഷകങ്ങളുടെ അളവ് കൂടി പരിഗണിച്ചുവേണം ഭക്ഷണം തീരുമാനിക്കാന്‍.
➤ ശാരീരികാധ്വാനമില്ലാത്ത അവസ്ഥ
ഇരുന്നുകൊണ്ടുള്ള ജോലി ചെയ്യുകയും മറ്റും വ്യായാമങ്ങള്‍ ഒന്നും തന്നെ ചെയ്യാത്തവരിലും മെറ്റബോളിസം നിരക്ക് കുറയും. ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും നടക്കാന്‍ ശ്രദ്ധിക്കണം. പതിവായി ഇരുന്നുകൊണ്ടുള്ള ജോലി ചെയ്യുന്നവരില്‍ കുറഞ്ഞ പ്രായത്തില്‍ തന്നെ വലിയ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കേണ്ടിവരും. ഡാന്‍സ്, യോഗ പോലുള്ളവ ചെയ്യുകയോ വീടിനുള്ളില്‍ തന്നെ സ്റ്റെപ്പ് കയറിയിറങ്ങുകയോ ചെയ്യുന്നത് ഇത്തരക്കാരില്‍ മെറ്റബോളിസം വര്‍ധിക്കാന്‍ സഹായിക്കും.
➤ ഉറക്കക്കുറവ്
നല്ല ആരോഗ്യത്തിന് നല്ല ഉറക്കം ആവശ്യമാണ്. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് ആഴത്തിലുള്ള ഉറക്കം സാധ്യമാകാത്തതും ശരീരത്തെ ദോഷകരമായി തന്നെ ബാധിക്കും. ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, വിഷാദം പോലുള്ള പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഉറക്കക്കുറവ് വഴിവയ്ക്കും. നന്നായി ഉറങ്ങുന്നുല്ലെങ്കില്‍ അത് മെറ്റബോളിസം നിരക്ക് കുറയുകയും അമിതവണ്ണത്തിന് കാരണമാകുകയും ചെയ്യും. രാത്രി ഉറക്കം നഷ്ടപ്പെടുന്നവര്‍ പകല്‍ സമയത്ത് ഉറങ്ങി ശീലിക്കുന്നത് മെറ്റാബോളിസത്തെ ബാധിക്കും.
➤ ഭക്ഷണത്തിലെ പ്രോട്ടീന്‍ അളവ് കുറയുന്നത്
കഴിക്കുന്ന ഭക്ഷണത്തില്‍ ആവശ്യത്തിന് പ്രോട്ടീന്‍ ഇല്ലാത്തത് മെറ്റബോളിസത്തെ ദോഷകരമായി ബാധിക്കും. ശരീരത്തിലെ അമിത കലോറി കൈകാര്യം ചെയ്യാന്‍ മെറ്റാബോളിസം ഉയരേണ്ടത് അത്യാവശ്യമാണ്. ഇതിനായി ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
➤ മധുരം കലര്‍ന്ന പാനീയങ്ങളുടെ അമിതോപയോഗം
അമിതമായ മധുര പാനീയങ്ങളുടെ ഉപയോഗവും മെറ്റാബോളിസത്തെ ദോഷകരമായി ബാധിക്കും. ഇന്‍സുലിന്‍ ഉല്‍പാദനത്തെ ബാധിക്കുക, അമിതവണ്ണം, അപകടകരമായ രീതിയില്‍ പ്രമേഹം പിടിപ്പെടുക തുടങ്ങിയവയെല്ലാം മധുര പാനീയങ്ങള്‍ അമിതമായി കഴിക്കുന്നത് കാരണം ശരീരത്തെ ബാധിക്കും.
➤ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത്
ഒരു ദിവസത്തെ ഒഴിച്ചുകൂടാനാവാത്ത ഭക്ഷണം പ്രഭാതഭക്ഷണമാണ്. ദിവസം മുഴുവനുമുള്ള ഊര്‍ജം നല്‍കുന്നതില്‍ പ്രഭാത ഭക്ഷണത്തിന് വലിയ പങ്കുണ്ട്. ശരീരത്തിലെ മെറ്റബോളിസം നില വര്‍ധിപ്പിക്കാന്‍ സമ്ബുഷ്ടമായ പ്രഭാത ഭക്ഷണം കഴിക്കുന്നത് ഗുണം ചെയ്യും. അതുകൊണ്ട് തന്നെ ഒരിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കരുത്.
➤ പതിവായ ആല്‍ക്കഹോള്‍ ഉപയോഗം
പതിവായി മദ്യം, വൈന്‍ എന്നിവ കഴിക്കുന്നത് ശരീരത്തിന്റെ മെറ്റാബോളിസം ക്രമാതീതമായി കുറയ്ക്കും. വലിയ ഇടവേളകളില്‍ അല്പം മദ്യമോ മറ്റു ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങള്‍ കഴിക്കുന്നത് വലിയ ദോഷം ചെയ്യില്ല. എന്നാല്‍ ഇത് ജീവിതരീതിയുടെ ഭാഗമായി മാറ്റുന്നത് വലിയ ദോഷം ചെയ്യും.
➤ വെള്ളം കുടിക്കാതിരിക്കുന്ന ശീലം
ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും മികച്ച രീതിയില്‍ നടത്തുന്നതിനായി വെള്ളം അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ദിവസവും 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യകരമായ രീതിയില്‍ വേണം വെള്ളം കുടിക്കാന്‍. ഭക്ഷണത്തിനു തൊട്ടുമുന്‍പോ ഭക്ഷണം കഴിച്ച ഉടനെയോ വെള്ളം കുടിക്കരുത്. മറ്റു സമയങ്ങളില്‍ വെള്ളം കുടിക്കാം. ഒരു സമയത്ത് വലിയ അളവില്‍ വെള്ളം കുടിക്കുന്നതിനു പകരം അല്പാല്പമായി വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്.
➤ സമ്മര്‍ദ്ദം
മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതും മെറ്റബോളിസം കുറയ്ക്കാന്‍ ഇടയാക്കും. കാരണം വലിയതോതില്‍ സമ്മര്‍ദ്ദം അനുഭവിക്കുമ്ബോള്‍ ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടും. ഇത് ഇന്‍സുലിന്‍ ലെവല്‍ അസന്തുലിതമാക്കുകയും മെറ്റാബോളിസം കുറച്ചുകൊണ്ട് അമിതവണ്ണത്തിനും അനുബന്ധ പ്രശ്നങ്ങള്‍ക്കും കാരണമാകും

Related Articles

Back to top button