KannurKeralaLatest

കണ്ണൂർ ദുരദർശൻ റിലേ കേന്ദ്രം ഓർമകളിലേക്ക്

“Manju”

കണ്ണൂർ: കണ്ണൂരിൽ ‘ദൂരദർശൻ കാഴ്ചക’ൾക്ക് തുടക്കംകുറിച്ച ദൂരദർശൻ റിലേ കേന്ദ്രം ഇനി ഓർമകളിലേക്ക്. മാങ്ങാട്ടുപറമ്പ്‌ എൻജിനീയറിങ്‌ കോളേജിന് സമീപമുള്ള കെട്ടി ടം ഒക്ടോബർ 31-ഓടെ പൂട്ടും. അതോടെ ഇവിടെനിന്നുള്ള സംപ്രേഷണം നിലയ്ക്കും. അനലോഗ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന പഴയ സംവിധാനം അപ്രസക്തമായതോടെ നിലയത്തിന്റെ ആവശ്യമില്ലാതായി.  തുടക്കത്തിലെപ്പോലെ ആന്റിന ഉപയോഗിച്ചാൽ മാത്രം ലഭിക്കുന്ന സംപ്രേഷണം ആന്റിനയെ പോലെ ആർക്കും വേണ്ടാതായി. ഇനി ദൂരദർശൻ പരിപാടികൾ ലഭിക്കാൻ പ്രത്യേക ഡി.ടി.എച്ച സംവിധാനത്തിലേക്ക് പോകേണ്ടിവരും. സ്വകാര്യ കേബിളുകാർ വ്യാപകമായ സ്ഥിതിയ്ക്ക് ആരും ദൂരദർശന്റെ ഡി.ടി.എച്ച്. എടുക്കണമെന്നില്ല. 35 കൊല്ലം മുൻപാണ് കണ്ണൂരിൽ ആദ്യമായി ദൂരദർശൻ സംപ്രേഷണത്തിന് തുടക്കമാവുന്നത്. ഡൽഹി ഏഷ്യാഡിന്റെ ആവേശം പലരും അനുഭവിച്ചത് ദൂരദർശനിലൂടെയാണ്.  തുടക്കത്തിൽ ഹിന്ദി പരിപാടികൾ മാത്രം ലഭിച്ചിരുന്നു. എപ്പോഴെങ്കിലും ഒരു മലയാളം സിനിമ ലഭിച്ചെങ്കിലായി. ചിത്രഹാറിൽ ചിലപ്പോൾ ഒരു മലയാളം പാട്ടും ലഭിക്കും. വർഷങ്ങൾക്ക് ശേഷമാണ് മലയാളം പരിപാടികൾ ലഭിച്ചുതുടങ്ങിയത്.

 

 

 

Related Articles

Back to top button