India

പ്രിയങ്കയുടെ കണ്ണുകളിൽ ഇന്ദിരയുടെ തീക്ഷ്ണത : ഉദ്ധവ് താക്കറെ

“Manju”

മുംബൈ : കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്രയുടെ കണ്ണുകളിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ തീക്ഷ്ണതയെന്ന് ശിവസേന. മുഖപത്രമായ സാമ്‌നയിലൂടെയാണ് പ്രിയങ്കയെ വാനോളം പുകഴ്‌ത്തിക്കൊണ്ട് ശിവസേന രംഗത്തെത്തിയത്. പോരാളിയെന്നും യോദ്ധാവെന്നുമുള്ള വിശേഷണങ്ങളും ശിവസേന പ്രിയങ്കയ്‌ക്ക് നൽകിയിട്ടുണ്ട്.

ചിലപ്പോൾ, പ്രിയങ്കയായിരിക്കും രാഷ്‌ട്രീയ ആക്രമണത്തിന്റെ ലക്ഷ്യം. എന്നാൽ അവരെ അനധികൃതമായി തടങ്കലിൽവെച്ചവർ ഒന്നോർക്കുക. അവർ, രാജ്യത്തിനായി സ്വയം ബലികഴിച്ച, ബംഗ്ലാദേശിന് രൂപം കൊടുത്തതു വഴി ഇന്ത്യ- പാക് വിഭജനത്തിന് ചുട്ടമറുപടി കൊടുത്ത ഗ്രേറ്റ് ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകളാണെന്ന് സാമ്ന പറയുന്നു. ലഖീംപൂർ ഖേരി വിഷയവുമായി ബന്ധപ്പെട്ട് യുപിയിലെത്തിയ പ്രിയങ്ക പോലീസ് ഉദ്യോഗസ്ഥരോട് ദേഷ്യപ്പെടുകയും ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ ലംഘിക്കുകയും ചെയ്തിരുന്നു. നിരോധനാജ്ഞ ലംഘിച്ചതിന് പ്രിയങ്കയെ യുപി പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇതിന് പിന്നാലെയാണ് സാമ്‌ന കോൺഗ്രസ് നേതാവിനെ പുകഴ്‌ത്തിയത്.

അതേസമയം ബിജെപിയെ ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി ശിവസേന താരതമ്യപ്പെടുത്തി. അറസ്റ്റ് ചെയ്ത കർഷകരെ നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്നും ഇവരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്നും പത്രത്തിൽ പറയുന്നു.

Related Articles

Back to top button