IndiaLatest

ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിനെക്കുറിച്ച്‌

“Manju”

ഡല്‍ഹി ;ഇന്ത്യന്‍ റെയില്‍വേയില്‍ ഇപ്പോള്‍ ദീര്‍ഘദൂര യാത്രയ്ക്ക് മാത്രമല്ല, ഹ്രസ്വദൂര യാത്രയ്ക്കും ട്രെയിന്‍ ടിക്കറ്റ് സൗകര്യാര്‍ത്ഥം എല്ലാവരും ബുക്ക് ചെയ്യുകയാണ്. ഇതിനായി ചെയ്യേണ്ടതെന്തെന്ന് നമുക്ക് ഒന്നറിയാം : –

ഇന്ത്യന്‍ റെയില്‍വേയുടെ ഐ.ആര്‍.സി.ടി.സിയിലൂടെയാണ് ടിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭിക്കുക. അതിനായി ഇവരുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി ഐ.ആര്‍.സി.ടി.സി പോര്‍ട്ടലില്‍ ഒരു ലോഗിന്‍ ഐഡിയും, പാസ്‌വേഡും സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. ഒരു ലോഗിന്‍ പാസ്‌വേഡ് സൃഷ്ടിക്കുന്നതിന്, ഇമെയിലും, ഫോണ്‍ നമ്പറും നല്‍കണം. തുടര്‍ന്ന് ഒരു വേരിഫിക്കേഷന്‍ വിന്‍ഡോ ദൃശ്യമാകും. രജിസ്റ്റര്‍ ചെയ്ത ഇ-മെയിലും, മൊബൈല്‍ നമ്പറും ഇവിടെ നല്‍കണം.

വെരിഫിക്കേഷന്‍ വിന്‍ഡോയില്‍, വലത് വശത്ത് വെരിഫിക്കേഷനും ഇടതുവശത്ത് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്. ഇമെയില്‍, ഫോണ്‍ നമ്പര്‍ എന്നിവയുള്‍പ്പെടെ വിശദാംശങ്ങള്‍ മാറ്റണമെങ്കില്‍, നിങ്ങള്‍ക്ക് എഡിറ്റ് ഓപ്ഷന്‍ തിരഞ്ഞെടുത്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം. തുടര്‍ന്ന് നിങ്ങള്‍ നല്‍കിയ ഫോണ്‍ നമ്പറിലേക്ക് ഒരു ഒ.ടി.പി (വണ്‍ ടൈം പാസ്‌വേഡ്) അയയ്ക്കും. ഇ -മെയില്‍ ഐഡി ശരിയാണോ എന്ന് വിലയിരുത്താനും ഇത്തരത്തില്‍ ഒരു കണ്‍ഫര്‍മേഷന്‍ സന്ദേശം അയയ്ക്കും. തുടര്‍ന്നു മാത്രമാണ് ടിക്കറ്റിങ്ങിലേക്ക് പോകാനാവുക. ടിക്കറ്റ് ഓണ്‍ലൈനില്‍ വാങ്ങുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കുക.

Related Articles

Back to top button