Thrissur

തോക്കുമായി ബസിൽ യാത്ര ചെയ്ത യുവാവ് പിടിയിൽ

“Manju”

തൃശൂർ : തോക്കുമായി ബസിൽ യാത്ര ചെയ്ത യുവാവ് പിടിയിൽ. തൃശൂർ കുന്നകുളത്താണ് സംഭവം. ആർത്താറ്റ് മുല്ലയ്‌ക്കൽ ആഘോഷ് ആണ് കസ്റ്റഡിയിലായത്. അപകടകരമല്ലാത്ത എയർപിസ്റ്റളാണിതെന്ന് പ്രാഥമിക പരിശോധനയിൽ തിരിച്ചറിഞ്ഞു.

തോക്കുമായി ഒരാൾ ബസിൽ യാത്ര ചെയ്യുന്നതായ വിവരം അസിസ്റ്റന്റ് കമ്മീഷണർക്കു ലഭിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. എറണാകുളത്ത് നിന്നും വാങ്ങിയ തോക്കാണെന്നാണ് ഇയാളുടെ മൊഴി.

വിദേശത്തു ജോലിയിലായിരുന്ന ഇയാൾ നാട്ടിലെത്തി സൂപ്പർ മാർക്കറ്റ് ബിസിനസ് ചെയ്യുകയാണ്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കേസെടുക്കണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണ് റിപ്പോർട്ട്.

Related Articles

Back to top button