KeralaLatestThrissur

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സുഭിക്ഷ കേരളം പദ്ധതി

“Manju”

ബിന്ദുലാൽ തൃശ്ശൂർ

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള ജൈവ കാർഷിക രീതിയും കൃഷി വികാസ് യോജന പ്രവർത്തനങ്ങളും സംസ്ഥാന കൃഷി വകുപ്പ് ഡയറക്ടർ എസ്. വാസുകി വിലയിരുത്തി. വിവിധ കൃഷിയിടങ്ങൾ സന്ദർശിച്ചാണ് പദ്ധതി വിലയിരുത്തൽ നടന്നത്. കർഷകരും ജനപ്രതിനിധികളുമായി ഡയറക്ടർ ആശയവിനിമയം നടത്തി. കാർഷിക മേഖലയിൽ ജൈവരീതി അവലംബിക്കുന്നതിന് പരിശീലനങ്ങളും സഹായവും കൃഷി വകുപ്പിൽ നിന്ന് ലഭ്യമാക്കുമെന്നും ഔഷധസസ്യങ്ങൾക്കായി ക്ലസ്റ്റർ ആരംഭിക്കുന്നതിന് സഹായം അനുവദിക്കുമെന്നും അറിയിച്ചു.

പ്രദർശന കൃഷിയിടങ്ങൾക്ക് പ്രത്യേക ധനസഹായം നൽകും. ഇവിടെ വിത്ത് സംഭരണ പ്രവർത്തനങ്ങളും നടത്തും. സംയോജിത കൃഷിയിടങ്ങൾക്ക് അധിക ധനസഹായം നൽകും.

Related Articles

Back to top button