IndiaLatest

വാക്സിന്‍ എടുത്താല്‍ സമ്മാനം

“Manju”

ചെന്നൈ: വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിക്കുന്ന ആളുകള്‍ക്ക് സമ്മാനങ്ങള്‍ കൂടി നല്‍കുന്നത് അമേരിക്ക ഉള്‍പ്പെടെ പല രാജ്യങ്ങളിലും നടന്നിരുന്നു. ഒരു ഡോസ് വാക്‌സിന് എങ്കിലും സ്വികരീക്കുന്നവര്‍ക്ക് ബിയര്‍ ആയിരുന്നു ജോ ബൈഡന്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയിലെ ജനങ്ങളും വാക്‌സിന് ഓഫറുകള്‍ക്ക് പുറകെയാണ്.ഞായറാഴ്ച നടത്തുന്ന മെഗാ വാക്സിന്‍ ഡ്രൈവില്‍ വാക്‌സിനേഷന്‍ എടുക്കുന്ന ആളുകള്‍ക്ക് സമ്മാന പെരുമഴയാണ് തമിഴ്‌നാട് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. വാഷിംഗ് മെഷീന്‍ മുതല്‍ ഗ്രൈന്‍ഡര്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, പ്രഷര്‍ കുക്കര്‍, പാത്രങ്ങള്‍ എന്നിവയാണ് സമ്മാനമായി നല്‍കുന്നത്. ജില്ലയില്‍ നടക്കുന്ന അഞ്ചാമത്തെ മെഗാ വാക്‌സിന്‍ ഡ്രൈവാണിത്.മെഗാ വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലാ ഭരണകൂടം വാക്‌സിനേഷന്‍ എടുക്കുന്ന എല്ലാവര്‍ക്കും നറുക്കെടുപ്പിലൂടെയാണ് സമ്മാനങ്ങള്‍ നല്‍കുന്നത്.

Related Articles

Back to top button