രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ദിവസം 19,740 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത്
2,36,643 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത്.
206 ദിവസത്തിനിടെയുള്ള ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 23,070 പേര് രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 97.98 ശതമാനമായി ഉയര്‍ന്നു. രാജ്യത്തെ ആകെ കൊവിഡ് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 93കോടി 99 ലക്ഷം കവിഞ്ഞു.