IndiaLatest

ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍

“Manju”

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ശ്രീനഗറിലെ മെത്താന്‍ ഏരിയയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പൊലീസും സി.ആര്‍.പി.എഫുമാണ് ഏറ്റുമുട്ടലില്‍ പങ്കെടുക്കുന്നത്.

അതേസമയം ജമ്മു-കശ്​മീരില്‍ വനിത പ്രിന്‍സിപ്പലുള്‍പ്പെടെ രണ്ട്​ സര്‍ക്കാര്‍ സ്​കൂള്‍ അധ്യാപകരെ കഴിഞ്ഞ ദിവസം ഭീകരര്‍ വെടിവെച്ചു​ കൊന്നിരുന്നു. ശ്രീനഗറിലെ സന്‍ഗം ഈദ്​ഗാഹ്​ മേഖലയിലെ സഫകദലിലുള്ള ഗവ. ബോയ്​സ്​ ഹയര്‍ സെക്കന്‍ഡറി സ്​കൂള്‍​ പ്രിന്‍സിപ്പല്‍​ സുപീന്ദര്‍ കൗര്‍ (44), അധ്യാപകന്‍ ദീപക്​ ചന്ദ് എന്നിവരാണ്​ കൊല്ലപ്പെട്ടത്​.

Related Articles

Back to top button