KeralaLatest

മോന്‍സണ്‍ തിരുവനന്തപുരത്ത് മ്യൂസിയം തുടങ്ങാന്‍ ആലോചിച്ചിരുന്നു.

“Manju”

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ തിരുവനന്തപുരത്തും മ്യൂസിയം തുടങ്ങാന്‍ ആലോചിച്ചിരുന്നതായി ചേദ്യം ചെയ്യലില്‍ പറഞ്ഞു. സംസ്‌കാര ചാനല്‍ വാങ്ങാന്‍ ശ്രമിച്ചത് അതിന്റെ ഭാഗമായിട്ടാണെന്നും, ചാനലിന് 10 ലക്ഷം രൂപ കൈമാറിയെന്നും മൊന്‍സന്‍ വെളിപ്പെടുത്തി. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റിന്റെ ചോദ്യം ചെയ്യലിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍.
ചാനല്‍ ചെയര്‍മാനെന്ന് വ്യാജമായി പ്രചരിപ്പിച്ച്‌ പണം തട്ടിയ കേസിലാണ് ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരുന്നത്. കേസില്‍ കഴിഞ്ഞ ദിവസമാണ് മോണ്‍സണെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടത്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. അതേസമയം മോന്‍സന്റെ സാമ്പത്തിക തട്ടിപ്പില്‍ ആദായ നികുതി വകുപ്പും അന്വേഷണം തുടങ്ങി. സാമ്പത്തിക-ബാങ്ക് ഇടപാടുകളുടെ രേഖകള്‍ ആദായനികുതി അന്വേഷണ വിഭാഗം ശേഖരിച്ചു.

Related Articles

Back to top button