IndiaLatest

കല്‍ക്കരി ക്ഷാമം രൂക്ഷം; രാജസ്ഥാനില്‍ പവര്‍കട്ട്

“Manju”

ജയ്പുര്‍: രാജസ്ഥാനില്‍ കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് പവര്‍കട്ട്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റിയിരുന്നു. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് പവര്‍ കട്ട് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് രാജസ്ഥാന്‍.
വൈദ്യുത ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്തെ 10 നഗരങ്ങളിലാണ് രാജസ്ഥാന്‍ പവര്‍ കട്ട് നടപ്പാക്കുന്നത്.
വടക്കന്‍ സംസ്ഥാനങ്ങളില്‍ ഊര്‍ജ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്.
പല സംസ്ഥാനങ്ങളിലും 14 മണിക്കൂര്‍ വരെയാണ് അനൗദ്യോഗിക പവര്‍ കട്ട്. മതിയായ വൈദ്യുതിയുണ്ടെന്നാണ് സര്‍ക്കാര്‍ വാദമെങ്കിലും പവര്‍കട്ട് രൂക്ഷമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ മൊത്തം വൈദ്യുതിയുടെ 70 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് കല്‍ക്കരി വൈദ്യുതി നിലയങ്ങളില്‍ നിന്നാണ്. 135 കല്‍ക്കരി വൈദ്യുതി നിലയങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ പകുതിയിലും മൂന്ന് ദിവസത്തേക്ക് മാത്രമാണ് ഇന്ധന സ്‌റ്റോക്കുള്ളത്.
ജാര്‍ഖണ്ഡിലും ബിഹാറിലും സ്ഥിതി രൂക്ഷമാണ്. വൈദ്യുതി ക്ഷാമം ആന്ധ്രപ്രദേശിനെയും ബാധിച്ചെന്നും പവര്‍ കട്ട് നടപ്പാക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Back to top button