Thiruvananthapuram

ഡ്രൈവിങ് ലൈസൻസിനായി എഴുത്തുകാരൻ വർഷങ്ങളായി അലയുന്നു

“Manju”

തിരുവനന്തപുരം : ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ വേണ്ടി സർക്കാർ ഓഫീസുകളിലും ആശുപത്രികളിലും കയറി ഇറങ്ങുകയാണെന്ന് എഴുത്തുകാരനായ സുനിൽ ഉപാസന. ശ്രവണന്യൂനതയുള്ള തനിക്ക് വാഹനങ്ങളുടെ ശബ്ദം കേൾക്കാൻ സാധിക്കുമെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരു സർട്ടിഫിക്കേറ്റ് ലഭിച്ചാൽ മാത്രമേ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ സാധിക്കൂ. എന്നാൽ ഡോക്ടർമാർ സാക്ഷ്യപത്രം നൽകുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മലയാള ചെറുകഥാകൃത്തായ സുനിൽ ഉപാസനയ്‌ക്ക് കേരള സാഹിത്യ അക്കാദമിയുടെ 2016-ലെ ഗീതാഹിരണ്യൻ എൻഡോവ്‌മെന്റ് അവാർഡ് ലഭിച്ചിട്ടുണ്ട്. ‘ കക്കാടിന്റെ പുരാവൃത്തം’ എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്

2016 മുതൽ ഇതിനുള്ള ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള പരിശ്രമങ്ങൾ നടക്കുകയാണ്. ഡ്രൈവിംഗ് സ്‌കൂളിൽ നിന്ന് പരിശീലനം നേടി ടെസ്റ്റിന് എത്തിയപ്പോൾ ഉദ്യോഗസ്ഥർ പങ്കെടുക്കാൻ അനുവദിച്ചില്ല. 12 വയസ് മുതൽ 45% ശ്രവണന്യൂനത ഉള്ളതിനാൽ ഒരു സർക്കാർ ഇഎൻടി ഡോക്ടർ (അല്ലെങ്കിൽ തിരുവനന്തപുരം NISH പോലെ ഒരു അംഗീകൃത സ്ഥാപനം) തനിക്ക് വാഹനങ്ങളുടെ ശബ്ദം കേൾക്കാൻ പറ്റുമെന്ന് സാക്ഷ്യപ്പെടുത്തണം എന്നായിരുന്നു എംവിഡി ടീമിന്റെ ആവശ്യം. മോഡറേറ്റ് ഹിയറിംഗ് ലോസ് ആയതിനാൽ തനിക്ക് എല്ലാ ശബ്ദങ്ങളും കേൾക്കാൻ സാധിക്കുമെന്നും സുനിൽ ഉപാസന പറയുന്നു.

തുടർന്ന് സർട്ടിഫിക്കറ്റിനായി ഡോക്ടർമാരെ സമീപിച്ചെങ്കിലും ആരും നൽകിയില്ല. ‘വണ്ടികളുടെ ശബ്ദം കേൾക്കാൻ സാധിക്കുമെന്ന് എംവി ടീം നൽകുന്ന സർട്ടിഫിക്കേറ്റിൽഒപ്പും സീലും വച്ച് തരില്ല’ എന്നാണ് ഡോക്ടർമാർ തീർത്തു പറഞ്ഞത്.

തുടർന്ന് 2020 ഫെബ്രുവരിയിൽ, തൃശൂർ ആസ്ഥാനമായ സന്നദ്ധ സംഘടന ‘ഫയർ’ വികലാംഗർക്ക് ലൈസൻസ് ലഭിക്കുന്നതിന് സഹായിക്കാൻ മുന്നോട്ടു വന്നു. ഇതിലൂടെ ‘എനിക്ക് വാഹനങ്ങളുടെ ശബ്ദം കേൾക്കാൻ സാധിക്കും’ എന്ന സർട്ടിഫിക്കേറ്റും ലഭിച്ചു. എന്നാൽ എംവിഡി സംഘം പഴയ മറുപടി തന്നെയാണ് നൽകിയത്. ശ്രവണന്യൂനത ഉള്ളവർക്ക് ലൈസൻസ് കിട്ടാൻ ഒരു ബുദ്ധിമുട്ടുമില്ല എന്ന സംസ്ഥാന സർക്കാരിന്റെ സർക്കുലറും കാണിച്ചെങ്കിലും അവർ അംഗീകരിച്ചില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഏതെങ്കിലും സർക്കാർ ഇ എൻ ടി ഡോക്ടർമാർ എനിക്ക് വാഹനങ്ങളുടെ ശബ്ദം കേൾക്കാൻ കഴിയുമെന്ന് സാക്ഷ്യപ്പെടുത്തി തരുമോ എന്നും അദ്ദേഹം അപേക്ഷിക്കുന്നുണ്ട്.

https://www.facebook.com/sunil.upasana/posts/4793481020703766

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

സർക്കാർ ആശുപത്രിയിലെ ENT ഡോക്‌ടർമാരെ… ഒരു സഹായം ചെയ്യുമോ? ഫോർ വീലർ ഡ്രൈവിങ് ലൈസൻസ് എടുക്കാനായി, 45% ശ്രവണന്യൂനതയുള്ള എനിക്ക് വാഹനങ്ങളുടെ ശബ്ദം കേൾക്കാൻ സാധിക്കുമെന്ന് ഒരു സർട്ടിഫിക്കേറ്റ് സാക്ഷ്യപ്പെടുത്തി തരുമോ? (Can any Government ENT doctors give me, a 45% hearing impaired guy, a certificate which confirms that i can hear the sounds of vehicles?) (More details below – Malayalam & English).

2016 മുതലുള്ള ശ്രമങ്ങളാണ്. ഇരുചക്ര വാഹന ലൈസൻസ് ഇപ്പോൽ തന്നെയുള്ള ഞാൻ ഫോർ വീലർ ലൈസൻസ് (കാർ മാത്രം, ഹെവി അല്ല) എടുക്കാനുള്ള ശ്രമം ആരംഭിച്ചത് 2016-ലാണ്. ഒരു ഡ്രൈവിങ് സ്കൂളിൽ നിന്ന് ഒരുമാസം പരിശീലനം നേടി ഡ്രൈവിങ് ടെസ്റ്റിനിരിക്കാൻ എത്തിയപ്പോൾ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് (Hitherto, MV) അധികൃതർ ടെസ്റ്റിനു ഇരിക്കാൻ സമ്മതിച്ചില്ല. എനിക്ക് 12 വയസ്സു മുതൽ 45% ശ്രവണന്യൂനത ഉണ്ട്. അതുകൊണ്ട് ഒരു സർക്കാർ ഇഎൻടി ഡോക്ടർ (അല്ലെങ്കിൽ തിരുവനന്തപുരം NISH പോലെ ഒരു അംഗീകൃത സ്ഥാപനം) എനിക്ക് വാഹനങ്ങളുടെ ശബ്ദം കേൾക്കാൻ പറ്റുമെന്ന് സാക്ഷ്യപ്പെടുത്തണം എന്നായിരുന്നു MV ടീമിന്റെ ആവശ്യം.

Moderate Hearing loss ആയതിനാൽ എനിക്ക് വാഹനങ്ങളുടെ എല്ലാ ശബ്ദങ്ങളും കേൾക്കാൻ കഴിയും. എങ്കിലും സർട്ടിഫിക്കേറ്റിനായി ഞാൻ ചാലക്കുടിയിലെ 2 ഡോക്ടർമാരെ കണ്ടു. അവർ തീർത്തു പറഞ്ഞു, *”വണ്ടികളുടെ ശബ്ദം കേൾക്കാൻ സാധിക്കുമെന്ന് MV ടീം നൽകുന്ന സർട്ടിഫിക്കേറ്റിൽ അവർ ഒപ്പും സീലും വച്ച് തരില്ല”* എന്ന്. അങ്ങിനെ ഒരു നിർബന്ധം / Obligation അവർക്ക് മേൽ ഇല്ലത്രെ. ഡോക്ടർമാർക്കു മേൽ അത്തരമൊരു Obligation വരുന്ന ഡീൽ MV ഡിപ്പാർട്ട്മെന്റും സംസ്ഥാന ആരോഗ്യവകുപ്പും തമ്മിൽ ഇല്ലെന്നാണ് എനിക്കും തോന്നുന്നത്. എന്തായാലും ആ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ഞാൻ തൃശൂർ മെഡിക്കാൽ കോളേജിൽ പോയി. അവിടത്തെ ഇഎൻടി ഡോക്ടറും പറഞ്ഞു *”വണ്ടികളുടെ ശബ്ദം കേൾക്കാൻ സാധിക്കും എന്ന് സ്പെസിഫിക് ആയി എഴുതി ഒപ്പിട്ടു തരില്ല. ശ്രവണന്യൂനത ഉണ്ടെന്ന് തെളിയിക്കുന്ന മെഡിക്കൽ ബോർഡിന്റെ സർട്ടിഫികേറ്റ് മാത്രമേ നൽകൂ”*. ഇത് 2016-ലാണ് നടക്കുന്നത്. എനിക്ക് ഡ്രൈവിങ് ടെസ്റ്റിനു ഇരിക്കാൻ സാധിച്ചില്ല.

ഇതിനിടക്ക്, 2019-ലോ മറ്റോ, എനിക്ക് കേന്ദ്ര ഗവണ്മെന്റ് പുറപ്പെടുവിച്ച ഒരു സർക്കുലാർ കിട്ടി (Attaching). “Driving is mainly a visual function and hearing impaired candidates, if wearing a hearing aid, are eligible to get driving license” – ഇതായിരുന്നു സർക്കുലറിന്റെ കാതൽ. ഞാൻ വീണ്ടും MV ടീമിനെ സമീപിച്ചു. എനിക്ക് “ഇ എൻ ടി ഡോക്ടറുടെ സർട്ടിഫിക്കേറ്റ്” എന്ന പഴയ മറുപടി തന്നെ കിട്ടി. ഞാൻ ഒരിക്കൽ കൂടി സർക്കാർ ഡോക്ടറെ കണ്ടു. ഫലമില്ല. ഡ്രൈവിങ് ടെസ്റ്റിനു ഇരിക്കാൻ സമ്മതിച്ചില്ല.

പിന്നീട്, 2020 ഫെബ്രുവരിയിൽ, തൃശൂർ ആസ്ഥാനമായ സന്നദ്ധ സംഘടന FIRE വികലാംഗർക്ക് ലൈസൻസ് ലഭിക്കുന്നതിനു സഹായിക്കാൻ മുന്നോട്ടു വന്നു. അതിൽ പങ്കെടുക്കാനായി എനിക്ക് കല്ലേറ്റുംകരയിലെ കേരള സർക്കാറിന്റെ സാമൂഹികക്ഷേമ വകുപ്പിനു കീഴിലുള്ള National Institute of Physical Medicine And Rehabilitation-ൽ നിന്ന് “എനിക്ക് വാഹനങ്ങളുടെ ശബ്ദം കേൾക്കാൻ സാധിക്കും”* എന്ന സർട്ടിഫികേറ്റ് കിട്ടി (Attaching). (പക്ഷേ കൊറോണ മൂലം FIRE ന്റെ പദ്ധതി നടപ്പായിട്ടില്ല ഇതുവരെ). സാധാരണ ഗതിയിൽ ലൈസൻസ് കിട്ടാൻ ഈ സർട്ടിഫിക്കേറ്റ് മതിയാകേണ്ടതാണ്. കാരണം National Institute of Speech and Hearing, NISH (TVM) പോലെ NIPMER ഒരു സർക്കാർ സ്ഥാപനമാണ്.

പക്ഷേ ഈ സർട്ടിഫിക്കേറ്റ് കാണിച്ചിട്ടും MV ടീം വഴങ്ങിയില്ല. ഇ എൻ ടി ഡോക്ടറുടെ സർട്ടിഫിക്കേറ്റ് വേണം എന്ന പഴയ മറുപടി വീണ്ടും ലഭിച്ചു. ഞാൻ കേരള സർക്കാർ പുറപ്പെടുവിച്ച ഒരു സർക്കുലറും കരുതിയിരുന്നു (Attaching). അതുപ്രകാരം ശ്രവണന്യൂനത ഉള്ളവർക്ക് ലൈസൻസ് കിട്ടാൻ ഒരു ബുദ്ധിമുട്ടുമില്ല. എന്നാൽ MV ടീം ആ സർക്കുലറിനും പ്രാധാന്യം കൊടുത്തതായി തോന്നിയില്ല. കേന്ദ്ര – സംസ്ഥാന സർക്കാർ സർക്കുലറുകൾക്ക് ഒരു വിലയുമില്ല ! അതോ ആ സർകുലറുകൾ ഇനിയെങ്ങാനും ഫേക്ക് ആണോ ആവോ.

അതുകൊണ്ട് ചോദിക്കുകയാണ്… ഏതെങ്കിലും സർക്കാർ ഇ എൻ ടി ഡോക്ടർമാർ എനിക്ക് വാഹനങ്ങളുടെ ശബ്ദം കേൾക്കാൻ കഴിയുമെന്ന് സാക്ഷ്യപ്പെടുത്തി തരുമോ?
Hi,
My efforts to secure a four wheeler driving license (just car, not heavy) starts from 2016. I did one month training from a good driving school and appeared for driving test. But Motor vehicle authorities did not allow me to appear for exam. They pointed out that I am partially hearing impaired (45% hearing loss from 12 years old) and hence they need a certificate from an ENT doctor, who work in a government hospital. I thought it is silly, but soon understood that Doctors are not obliged to give such a certificate to Hearing disabled people. They may or may not give such certificates.There is no obligation or mandate upon them to give such a certificate. ENT doctors clearly told me that “they wont sign in any forms given by Motor vehicle dept with their sign and seal”. Hence i could not appear for driving test.

Meanwhile I produce two circulars promulgated by the central govt and state govt. (Attaching). In the central govt circular it was said that *”Driving is mainly a visual function, and hence hearing disabled candidates if equipped with hearing aids can secure driving license”. Kerala Govt circular even more liberalize the rules. But, even after producing these circulars to motor vehicle team, they still continue to demand the certificate of ENT doctors. This is a very pathetic situation in concern with a hearing impaired. Abandoned by everyone. Their travel and movement will be greatly minimize by this type negationist approach.

Hence, I am seeking the help of any ENT doctors who can give me a certificate mentioning that I can hear vehicle sounds. I have certificate from NIPMER (National Institute of Physical Medicine And Rehabilitation, Kallettumkara), a Kerala govt undertaking, which states that i can hear vehicle sounds. But that certificate and Govt circulars are of no use in front of Motor Vehicle dept.!
MVD Kerala Ministry of Road Transport and Highways, Government of India Department of Administrative Reforms and Public Grievances (DARPG), Government of India

Related Articles

Back to top button