International

മതപ്രചാരണം നടത്തുന്നു: പുരോഹിതരെ തടവിലാക്കി ചൈന

“Manju”

ബീജിംഗ്: ക്രൈസ്തവ പുരോഹിതരെ ദ്രോഹിക്കുന്ന ചൈനീസ് നടപടികൾ തുടരുന്നു. മതപ്രചാരണം നടത്തിയെന്ന പേരിലാണ് ക്രൈസ്തവ പുരോഹിതരെ തടവിലാക്കിയത്. ഹെബായ് പ്രവിശ്യയിലെ ഒരു ക്രൈസ്തവ സെമിനാരിയിലാണ് നടപടി. സെമിനാരി ചുമതലക്കാരനും സിൻജിംയാഗ് ബിഷപ്പുമായ ഗ്വിസെപ്പേ സാംഗ് വീഷൂ അടക്കം മൂന്ന് സഹായികളേയുമാണ് തടവിലാക്കിയത്. ചൈനയുടെ ദേശീയതയ്ക്ക് വിരുദ്ധമായ രീതികൾ ജനങ്ങളെ പഠിപ്പിക്കുന്നു, ഭരണകൂട നിന്ദ നടത്തി, മസ്തിഷ്‌ക പ്രക്ഷാളനം നടത്തി തുടങ്ങിയ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ചൈനയുടെ നടപടി അന്താരാഷ്ട്ര ക്രിസ്ത്യൻ കൺസേൺ എന്ന സംഘടനയാണ് വെളിച്ചത്തുകൊണ്ടുവന്നത്.

സെമിനാരി റെയ്ഡ് ചെയ്ത ചൈനീസ് സൈന്യം മതപഠനത്തിനായി താമസിച്ചിരുന്ന പത്തു വിദ്യാർത്ഥികളേയും പിടികൂടിയിട്ടുണ്ട്.ഷാഹേഖ്വിയോ എന്ന ചെറുപട്ടണത്തിലെ സെമിനാരിയിലാണ് ചൈനീസ് അതിക്രമം നടന്നത്. മൂന്ന് പേർ പട്ടാളത്തിന് പിടികൊടുക്കാതെ രക്ഷപെട്ടതോടെയാണ് മറ്റുള്ളവർ വിവരം അറിയുന്നത്. 1991 മുതൽ നടക്കുന്ന സെമിനാരിക്കെതിരെ ഇത് ആദ്യമായാണ് ചൈനയുടെ നടപടിയുണ്ടാകുന്നത്. എല്ലാവരേയും ആദ്യം ഒരു ഹോട്ടലിലാണ് തടവിൽ പാർപ്പിച്ചതെന്നാണ് മതസംഘടനകൾ അറിയിക്കുന്നത്.

Related Articles

Back to top button