International

1971 ലെ വംശഹത്യയിൽ പാകിസ്താൻ മാപ്പ് പറയണം

“Manju”

പാക് നയതന്ത്രജ്ഞന് സന്ദേശം അയച്ച് ബംഗ്ലാദേശ്

ധാക്കാ : 1971 ലെ വംശഹത്യയിൽ പാകിസ്താൻ മാപ്പ് പറയണമെന്ന ആവശ്യവുമായി ബംഗ്ലാദേശ്. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എം.ഡി ഷഹ്രിയാർ ആലം പാക് നയതന്ത്രജ്ഞൻ ഇമ്രാൻ അഹമ്മദ് സിദ്ദിഖിയ്ക്ക് സന്ദേശം നൽകി. 50ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് പാകിസ്താൻ മാപ്പ് പറയണമെന്ന് ബംഗ്ലാദേശ് ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുന്നത്.

1971 ലെ വംശഹത്യയിൽ പാകിസ്താൻ മാപ്പ് പറയുന്നതുൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്ന് പാക് നയതന്ത്രജ്ഞന് നൽകിയ സന്ദേശത്തിൽ പറയുന്നു. ഇരു രാജ്യങ്ങളുടെയും ആസ്തികൾ പങ്കുവയ്ക്കുന്നത് കാര്യം സംബന്ധിച്ചും അദ്ദേഹം സന്ദേശത്തിൽ സൂചന നൽകിയിട്ടുണ്ട്. വംശഹത്യയിൽ പാകിസ്താൻ മാപ്പ് പറയണമെന്ന ആവശ്യം പലതവണ ബംഗ്ലാദേശിൽ നിന്നും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗികമായി ഇക്കാര്യം പാകിസ്താനോട് ആവശ്യപ്പെടുന്നത്.

2019 ൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും, പാകിസ്താൻ നയതന്ത്രജ്ഞനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിലും വിഷയം ഉന്നയിച്ചിരുന്നു. പാകിസ്താന്റെ ഭാഗത്തു നിന്നുമുണ്ടായ ക്രൂര കൃത്യങ്ങൾ ഒർമ്മിപ്പിച്ചുകൊണ്ടായിരുന്നു മാപ്പ് പറയണമെന്ന് ഷെയ്ഖ് ഹസീന ആവശ്യപ്പെട്ടത്.

Related Articles

Back to top button