InternationalLatest

ടി20 ലോകകപ്പ്: വിജയികള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ചു

“Manju”

ദുബായ് : ടി20 ലോകകപ്പ് ജേതാക്കള്‍ക്കുള്ള സമ്മാനത്തുക ഐസിസി പ്രഖ്യാപിച്ചു. വിജയികള്‍ക്ക് സമ്മാനത്തുകയായി ലഭിക്കുക 12 കോടി രൂപ. റണ്ണേഴ്സ് അപ്പിന് ആറ് കോടി രൂപ ലഭിക്കും. സെമി ഫൈനലില്‍ പരാജയപ്പെടുന്ന ടീമുകള്‍ക്ക് മൂന്നു കോടി രൂപ വീതമാണ് ലഭിക്കുക. ആകെ 12 കോടി രൂപയാണ് ടൂര്‍ണമെന്റിന്റെ സമ്മാനത്തുക.

സൂപ്പര്‍ 12ലെ ഓരോ വിജയത്തിനും 30 ലക്ഷം രൂപ വീതമാണ് സമ്മാനത്തുക. ഈ ഘട്ടത്തില്‍ പുറത്താകുന്ന ടീമുകള്‍ക്ക് 52 ലക്ഷം രൂപ വീതം ലഭിക്കും. യോഗ്യതാ മത്സരങ്ങളിലെ വിജയികള്‍ക്കും യോഗ്യത ഘട്ടത്തില്‍ പുറത്താവുന്ന ടീമുകള്‍ക്കും 30 ലക്ഷം രൂപ വീതം ലഭിക്കും.
ടി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഒക്ടോബര്‍ 17നാണ് ആരംഭിക്കുക. ഒക്ടോബര്‍ 23 മുതല്‍ സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കും. നവംബര്‍ 8ന് ഗ്രൂപ്പ് ഘട്ടം മത്സരങ്ങള്‍ അവസാനിക്കും. നവംബര്‍ 10, 11 തീയതികളില്‍ സെമി ഫൈനലുകളും നവംബര്‍ 14ന് ഫൈനലും നടക്കും.

Related Articles

Back to top button