KeralaLatest

വര്‍ക്ക്‌ ഫ്രം ഹോം വ്യാപകമാക്കി 20 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും: മുഖ്യമന്ത്രി

“Manju”

കണ്ണൂര്‍: വര്‍ക്ക്‌ ഫ്രം ഹോം വ്യാപകമാക്കി 20 ലക്ഷം പേര്‍ക്ക്‌ തൊഴിലവസരം സൃഷ്‌ടിക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.
നവകേരള സൃഷ്ടിക്ക്‌ തൊഴില്‍ അനിവാര്യമാണ്. കാര്‍ഷിക –ടൂറിസം ഉള്‍പ്പെടെ വ്യത്യസ്‌ത മേഖലകളിലും തൊഴിലവസരം ഉറപ്പാക്കും. പാലയാട്‌ സിഡ്കോ വ്യവസായ എസ്‌റ്റേറ്റ്‌ നവീകരണം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാര്‍ അധികാരമേറ്റ്‌ ചുരുങ്ങിയ കാലയളവില്‍ 3220 കോടി രൂപയുടെ നിക്ഷേപത്തിന്‌ ധാരണയായി. 4299 ചെറുകിട–ഇടത്തരം യൂണിറ്റ്‌ തുടങ്ങി. ഇതിലൂടെ 17,448 തൊഴിലവസരം സൃഷ്‌ടിച്ചു. അപൂര്‍വം ചിലര്‍ ഇടുങ്ങിയ മനസ്സോടെ വികസനം വേണ്ട എന്ന്‌ ചിന്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്‌ടിക്കാന്‍ സര്‍ക്കാര്‍ ഒട്ടേറെ നടപടി സ്വീകരിച്ചു. നിക്ഷേപകരുടെ പരാതി പരിഹരിക്കാന്‍ സംസ്ഥാന–ജില്ലാ തലത്തില്‍ സ്‌റ്റാറ്റ്യൂട്ടറി സമിതികള്‍ രൂപീകരിക്കാന്‍ നിയമം കൊണ്ടുവന്നു. വ്യവസായശാലകളില്‍ കേന്ദ്രീകൃത പരിശോധനാ സംവിധാനം തുടങ്ങി. അതിവേഗം വ്യവസായം തുടങ്ങാന്‍ നടപടി ലഘൂകരിച്ചു.
50 കോടിയിലധികം നിക്ഷേപമുള്ള വ്യവസായം തുടങ്ങാന്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ ഏഴുദിവസത്തിനകം ലൈസന്‍സ്‌ നല്‍കും. ഈ രീതിയില്‍ കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമായി മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Related Articles

Back to top button