KeralaLatestMalappuram

പാണക്കാട്ട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങൾ മനുഷ്യത്വത്തിന്റെ കാവലാള്‍ – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

മനുഷ്യരെ കാണുകയും സഹായിക്കുകയും ചെയ്ത വിശിഷ്ട വ്യക്തിത്വമായിരുന്നു അന്തരിച്ച മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു.

“Manju”

കണ്ണൂര്‍ : സ്വന്തം ജീവിതം സാധാരണക്കാരുടേയും അവശതയനുഭവിക്കുന്നവരുടെയും ഉന്നമനത്തിനായി ഉഴിഞ്ഞുവെയ്ക്കുകയും, മതത്തിനതീതമായി മനുഷ്യരെ കാണുകയും സഹായിക്കുകയും ചെയ്ത വിശിഷ്ട വ്യക്തിത്വമായിരുന്നു അന്തരിച്ച മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. വളരെ നല്ല ഒരു ആത്മബന്ധം അദ്ദേഹവുമായിട്ട് കാത്തുസൂക്ഷിക്കുവാന്‍ കഴിഞ്ഞിരുന്നു. നിരവധി വേദികളില്‍ അദ്ദേഹത്തോടൊപ്പം പങ്കെടുക്കുവാന്‍ കഴിഞ്ഞിട്ടുള്ളത് ഈ അവസരത്തില്‍ ഓര്‍ക്കുന്നു. ഈ വിയോഗം മാനവീകതയുടെ തീരാത്ത നഷ്ടമാണെന്ന് സ്വാമി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Related Articles

Back to top button