IndiaLatest

കാശ്മീരില്‍ കര്‍ഫ്യൂ,​ സര്‍വകക്ഷിയോഗം മുടങ്ങി

“Manju”

ശ്രീജ.എസ്

ശ്രീനഗര്‍: ജമ്മുകാശ്മീരിനുണ്ടായിരുന്ന പ്രത്യേകപദവി റദ്ദാക്കിയതിന്റെ ഒരുവര്‍ഷം തികഞ്ഞ സാഹചര്യത്തില്‍ പ്രശ്നബാധിതമേഖലകളില്‍ കേന്ദ്രം രണ്ടുദിവസത്തെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മേഖലയില്‍ കര്‍ശന സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

പ്രത്യേകപദവി എടുത്തുമാറ്റിയ നീക്കം ചര്‍ച്ച ചെയ്യാനായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള ഗുപ്കറിലെ വസതിയില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം നടന്നില്ല. നിയന്ത്രണങ്ങള്‍കാരണം,​ പാര്‍ട്ടിനേതാക്കള്‍ക്ക് യോഗസ്ഥലത്തേക്ക് എത്തിച്ചേരാന്‍ കഴിയാത്തതുമൂലമാണിത്.

ജമ്മുകാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞത് ഒരു വര്‍ഷം തികയുന്ന പശ്ചാത്തലത്തില്‍ സംയുക്ത യോഗം ചേരുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രത്തിന്റെ നടപടിക്കെതിരെ സി.പി.എം. നേതാവ് യൂസുഫ് തരിഗാമിയും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button